എസ്​.പിയുടെ പേരിൽ വ്യാജ വാട്സ്ആപ് അക്കൗണ്ട്​

കോട്ടയം: ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ പേരിൽ വ്യാജ വാട്സ്ആപ് അക്കൗണ്ട്​. എസ്​.പിയുടെ പ്രൊഫൈൽ ചിത്രം ഉപയോഗിച്ചാണ് അക്കൗണ്ട് നിര്‍മിച്ചിരിക്കുന്നത്. 8369282802 നമ്പറിൽനിന്നാണ് വാട്സ്ആപ് സന്ദേശങ്ങൾ വരുന്നത്. ആദ്യം കുശലാന്വേഷണം ആയിരിക്കും. ഇത്തരം മെസേജുകൾക്ക് പൊതുജനങ്ങൾ ഒരു വിധത്തിലും മറുപടി നൽകരുതെന്നും ജാഗ്രത പാലിക്കണമെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.