പൊൻകുന്നം: ചാരത്തിൽനിന്ന് പറന്നുയരുന്ന ഫീനിക്സ് പക്ഷിയാണ് കോൺഗ്രസെന്ന് കെ.പി.സി.സി രാഷ്ടീയകാര്യ സമിതി അംഗം ജോസഫ് വാഴക്കൻ. കാഞ്ഞിരപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര പൊൻകുന്നത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് അഡ്വ. അഭിലാഷ് ചന്ദ്രന് ത്രിവർണ പതാക കൈമാറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊൻകുന്നം മുതൽ കാഞ്ഞിരപ്പള്ളിവരെ നടന്ന പദയാത്രയിൽ വാഴൂർ, പള്ളിക്കത്തോട്, ചിറക്കടവ്, കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ അണിനിരന്നു. പഞ്ചായത്ത് മുതൽ പാർലമെന്റുവരെ അധികാരത്തിനു പുറത്തായിരുന്നിട്ടും കോൺഗ്രസ് എന്ന വികാരം നെഞ്ചിലേറ്റിയ പ്രവർത്തകരാണ് ഈ പാർട്ടിയുടെ ശക്തിയും സൗന്ദര്യവുമെന്ന് കാഞ്ഞിരപ്പള്ളിയിൽ സമാപന യോഗം ഉദ്ഘാടനം ചെയ്ത മുൻ മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. പെരിയ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ. സലീം, തോമസ് കല്ലാടൻ, അഡ്വ. പി.എ. ഷെമീർ, പ്രഫ. റോണി കെ. ബേബി, അഡ്വ. സതീശ് ചന്ദ്രൻ നായർ, പി.എൻ. ദാമോദരൻ പിള്ള, ജയകുമാർ കുറിഞ്ഞിയിൽ, അഡ്വ. എസ്.എം. സേതുരാജ്, ജോജി മാത്യു എന്നിവർ സംസാരിച്ചു. സുനിൽ തേനമാക്കൽ, രഞ്ജു തോമസ്, ഒ.എം. ഷാജി, അഡ്വ. പി. ജീരാജ്, ടി.കെ. ബാബുരാജ്, എം.കെ. ഷമീർ, സേവ്യർ മൂലകുന്ന്, ബിനു കുന്നുംപുറം, അഫ്സൽ കളരിക്കൽ നേതൃത്വം നൽകി. KTL VZR 4 Congress Padayathra ചിത്രവിവരണ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്അഭിലാഷ് ചന്ദ്രന് ത്രിവർണ പതാക കൈമാറി ജോസഫ് വാഴക്കൻ നവസങ്കല്പ് പദയാത്ര പൊൻകുന്നത്ത് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.