അബ്ദുൽ കരീം മൗലവിയെ ആദരിച്ചു

എരുമേലി: സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി നൈനാർ ജുമാമസ്ജിദ് ചീഫ് ഇമാം ടി.എസ്. അബ്ദുൽ കരീം മൗലവിയെ വാവർ മെമ്മോറിയൽ ഹൈസ്കൂൾ വിദ്യാർഥികൾ വീട്ടിലെത്തി ആദരിച്ചു. 101ാം വയസ്സിലും രാജ്യം സ്വാതന്ത്ര്യം നേടിയെടുക്കുന്നത് നേരിൽ അനുഭവിച്ചറിഞ്ഞതിന്‍റെ മങ്ങലേൽക്കാത്ത ഓർമകൾ വിദ്യാർഥികളുമായി പങ്കുവെച്ചു. വാവർ മെമ്മോറിയൽ സ്കൂൾ യാഥാർഥ്യമാക്കിയതിന് പിന്നിലെ ത്യാഗങ്ങളും ഓർമിച്ചു. 65 വർഷത്തോളം എരുമേലി നൈനാർ ജുമാമസ്ജിദിൽ ഇമാമായി ജോലിചെയ്ത അബ്ദുൽ കരീം മൗലവി പ്രായാധിക്യം മൂലം വിശ്രമത്തിലാണ്. അബ്ദുൽ കരീം മൗലവിയെയും ഭാര്യ സൈനബ ബീവിയെയും സ്കൂൾ മാനേജർ പി.എ. ഇർഷാദ് പൊന്നാടയണിയിച്ചു. മാനേജിങ് കമ്മിറ്റി സെക്രട്ടറി സി.എ.എം. കരീം, ട്രഷറർ സി.യു. കരീം, സ്കൂൾ പ്രഥമാധ്യാപിക ഫൗസിയ, സ്റ്റാഫ് സെക്രട്ടറി ഷെഫീഖ് ഖാൻ, എം.എ. ഷാജി തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.