സ്വാതന്ത്ര്യ ദിനാഘോഷം: പതാക ജാഥ

എരുമേലി: സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂനിറ്റിന്റെ നേതൃത്വത്തിൽ പതാക ജാഥ സംഘടിപ്പിച്ചു. എരുമേലിയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും പതാക ഉയർത്തി. വ്യാപാരഭവനിൽ യൂനിറ്റ് പ്രസിഡന്റ് മുജീബ് റഹ്മാൻ പതാക ഉയർത്തി. എസ്.എച്ച്.ഒ പി.വി. അനിൽകുമാർ, എസ്.ഐ അനീഷ് കുമാർ, ജനറൽ സെക്രട്ടറി പി.ജെ. ശശിധരൻ, ട്രഷറർ കെ. വിജയകുമാർ, എംകോസ് ബാങ്ക് പ്രസിഡന്റ് തോമസ് കുര്യൻ, വൈസ് പ്രസിഡന്റുമാരായ സി.പി. മാത്തൻ ചാലക്കുഴി, പി.എ. സലിം, സെക്രട്ടറിമാരായ ബേബി ജോർജ്, അബ്ദുൽ നാസർ, സിബിച്ചൻ ആന്റണി, എക്സിക്യൂട്ടിവ് അംഗങ്ങളായ ഹാഷിം കുറുങ്കാട്ടിൽ, എം.എ. നിഷാദ്, ഷിഫാസ് എം. ഇസ്മായിൽ, ജയിംസ് ജോസഫ്, നൗഷാദ് കുറുംകാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.