ഈരാറ്റുപേട്ട: ഗവ. മുസ്ലിം എൽ.പി സ്കൂളിൽ രാജ്യത്തിന്‍റെ 75ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവിന് തുടക്കം കുറിച്ചു. ദേശീയ പതാക, മധുര പലഹാരം, ആശംസ കാർഡുകൾ എന്നിവ വിതരണം ചെയ്തു. കുട്ടികൾ സ്വാതന്ത്ര്യത്തിന്‍റെ 75 വർഷങ്ങളെ സൂചിപ്പിക്കുന്ന തരത്തിൽ നിരയായി നിന്ന് തയാറാക്കിയ 'മനുഷ്യ 75' കൗതുകമുണർത്തുന്ന കാഴ്ചയായി. 13, 14 തീയതികളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള വിവിധ മത്സരങ്ങളും 15ന് വിപുലമായ സ്വാതന്ത്ര്യദിനാഘോഷവും നടത്തും. പി.ടി.എ പ്രസിഡന്‍റ് അനസ് പീടിയേക്കൽ, ഹെഡ്മാസ്റ്റർ പി.വി. ഷാജിമോൻ എന്നിവർ നേതൃത്വം നൽകി. പടം ആസാദി കാ അമൃത് മഹോത്സവിനു തുടക്കം കുറിച്ച് ഈരാറ്റുപേട്ട ഗവ. മുസ്ലിം എൽ.പി സ്കൂളിൽ നടത്തിയ കുട്ടികളുടെ പരിപാടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.