കുമളി: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് നിയന്ത്രിച്ചു നിർത്താനായി തുറന്ന മുല്ലപ്പെരിയാർ ഷട്ടറുകൾ ശനിയാഴ്ച വൈകീട്ടോടെ പൂർണമായും അടച്ചു. ഇതോടെ ഇടുക്കിയിലേക്കുള്ള ജലം ഒഴുക്ക് നിലച്ചത് തീരത്ത് ആശ്വാസമായി. ഈ മാസം അഞ്ചിനാണ് അണക്കെട്ടിലെ ജലനിരപ്പ് 137.75 അടി ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാറിൽനിന്ന് ഇടുക്കിയിലേക്ക് ജലം തുറന്നുവിട്ടത്. സ്പിൽവേയിലെ രണ്ട് ഷട്ടറുകൾ തുറന്ന് ആദ്യം 1068 ഘനയടിയും പിന്നീട് വൈകീട്ട് ആറോടെ ജലം ഒഴുക്ക് 1870 ഘനയടിയായും വർധിപ്പിച്ചു. മഴ മാറിയതും നീരൊഴുക്ക് കുറഞ്ഞതുമാണ് ശനിയാഴ്ച ഷട്ടറുകൾ എല്ലാം അടക്കാൻ കാരണം. ശനിയാഴ്ച രാവിലെ 20 സെ.മീ. തുറന്നിരുന്ന രണ്ട് ഷട്ടറുകൾ വഴി ഇടുക്കിയിലേക്ക് 316 ഘനയടി ജലമാണ് ഒഴുകിയിരുന്നത്. വൈകീട്ട് അഞ്ചോടെയാണ് ഇടുക്കിയിലേക്ക് ജലം ഒഴുക്കിയിരുന്ന ഷട്ടറുകൾ മുഴുവൻ അടച്ചത്. അണക്കെട്ടിൽ നിലവിൽ 138.05 അടി ജലമാണുള്ളത്. തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 2194 ഘനയടി ജലം തുറന്നുവിട്ടിട്ടുണ്ട്. 1734 ഘനയടി ജലമാണ് ഇപ്പോൾ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ........... cap: സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി മുല്ലപ്പെരിയാർ അണക്കെട്ടിൽ ശനിയാഴ്ച രാത്രി ദേശീയപതാക ലൈറ്റിൽ തെളിഞ്ഞപ്പോൾ ......
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.