അടൂർ: സംസ്ഥാന ഗവർണർ തെരഞ്ഞെടുക്കപ്പെട്ടയാൾ അല്ലെന്നും കേന്ദ്ര സർക്കാറിന്‍റെ ഉദ്യോഗസ്ഥനാണെന്നും സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം എം.പി. സർക്കാറിന്‍റെ വികസന കാര്യങ്ങൾ തടസ്സപ്പെടുത്തി ഗവർണർ ഭരണസ്തംഭനം ഉണ്ടാക്കുന്നത് ഭൂഷണമല്ലെന്നും കരീം പറഞ്ഞു. കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് ഫെഡറേഷൻ (സി.ഐ.ടി.യു നാലാം സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വടക്കേ ഇന്ത്യയിൽ തൊഴിലില്ലായ്മ ഏറെ രൂക്ഷമാണ്. ന്യായമായ വേതനം ഇല്ല. നിയമാനുസൃത ആനുകൂല്യങ്ങൾ ഭൂരിപക്ഷം പേർക്കും കിട്ടുന്നില്ല. സംഘ്പരിവാർ നയിക്കുന്ന ബി.ജെ.പിക്ക് ജനാധിപത്യ നിലപാടല്ല. ഹിന്ദുരാഷ്ട്രം ഉണ്ടാക്കാനാണ് അവരുടെ പുറപ്പാടെന്നും കരീം പറഞ്ഞു. ഇന്ത്യൻ ഭരണഘടനയല്ല അവർ മനുസ്മൃതിയെയാണ് അംഗീകരിക്കുന്നത്. ഭരണഘടന തത്ത്വങ്ങൾക്ക് വിരുദ്ധമാണ് കോടതി വിധികൾ. വംശീയ കലാപം നടത്തിയ ഹിറ്റ്ലറെപ്പോലെ മതന്യൂനപക്ഷങ്ങളെ വകവരുത്തുന്ന രീതിയാണ് നമ്മുടെ രാജ്യത്ത് നടക്കുന്നത്. നട്ടാൽ കുരുക്കാത്ത നുണകൾ പറഞ്ഞ് വാർത്തമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും പ്രചാരണം നടത്തുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.