സൈത്ത് കൂദാശ

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍ മാമോദീസക്കും രോഗികളുടെ തൈലാഭിഷേകത്തിനും ഉപയോഗിക്കുന്ന സൈത്ത് തൈലത്തിന്‍റെ കൂദാശ ദേവലോകം കാതോലിക്കറ്റ് അരമന ചാപ്പലില്‍ നടന്നു. ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കബാവയുടെ മുഖ്യകാര്‍മിത്വത്തിലായിരുന്നു ശുശ്രൂഷ. മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാര്‍ ക്ലീമിസ്, സഖറിയ മാര്‍ അന്തോണിയോസ്, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, അലക്‌സിയോസ് മാര്‍ യൗസേബിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്, ഡോ. ജോഷ്വ മാര്‍ നിക്കോദിമോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ്, ഗീവര്‍ഗീസ് മാര്‍ പീലക്‌സിനോസ്, ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ്, സഖറിയ മാര്‍ സേവേറിയോസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. പടം KTG saith ദേവലോകം കാതോലിക്കറ്റ് അരമന ചാപ്പലില്‍ നടന്ന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.