കരിനിലം-പശ്ചിമ റോഡിൽ നാട്ടുകാർ വാഴനട്ടു

മുണ്ടക്കയം: കരിനിലം-പശ്ചിമ റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച്​ നാട്ടുകാരുടെ നേതൃത്വത്തിൽ റോഡിൽ വാഴനട്ടു. കരിനിലം മുതൽ കുഴിമാവുവരെ റോഡ് പൂർണമായി തകർന്നു. പ്രതിഷേധം വ്യാപകമായപ്പോൾ തുക അനുവദിച്ചിട്ടുണ്ടെന്നും വേഗത്തിൽ നിർമാണം നടത്തുമെന്നുമായിരുന്നു അധികൃതരുടെ വാക്ക്. റോഡിൽ ബൈക്ക് യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. റോഡ് മോശമായതിനാൽ ഈ ഭാഗത്തേക്ക് വരുന്ന ഓട്ടോകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവായി. കരിനിലം മുതൽ മുകളിലേക്കുള്ള റോഡിൽ ഇരുവശത്തും ടാറിങ് തകർന്നു. കുഴികളിൽ വെള്ളക്കെട്ടും പതിവാണ്. റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ്​ നാട്ടുകാരുടെ ആവശ്യം. ഇനിയും അവഗണിച്ചാൽ ശക്തമായ സമരപരിപാടികളുമായി രംഗത്തുവരാനാണ് തീരുമാനം. KTL WBL Vaazha in Road കരിനിലം-പശ്ചിമ റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച്​ നാട്ടുകാർ വാഴനട്ടപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.