കോട്ടയം: പൊന്നോണത്തിന് തുടക്കംകുറിച്ച് പിള്ളേരോണം ആഘോഷിച്ച് കുരുന്നുകൾ. പൂർവാചാരപ്രകാരം കർക്കടകത്തിലെ പിള്ളേരോണം മുതലാണ് ചിങ്ങത്തിരുവോണം ആരംഭിക്കുന്നത്. തൊടിയിലെ പൂക്കൾ ഇറുത്ത് തറവാട്ടുമുറ്റങ്ങളിൽ കുട്ടികൾ പിള്ളേരോണത്തിന് ചെറിയ പൂക്കളമെഴുതി ആഘോഷത്തിന് ആരംഭം കുറിച്ചു. രാവിലെ കുളിപ്പിച്ച് കണ്ണെഴുതി, ചന്ദനം തൊടുവിച്ച് പെൺകുരുന്നുകളെ പട്ടുകുപ്പായമണിയിച്ചും, ആഭരണങ്ങൾ ചാർത്തിയും ആട്ടവും പാട്ടും ഊഞ്ഞാലാട്ടവുമായി വീടുകളിൽ ഓണത്തിന്‍റെ ആരവമുയർന്നു. വിഭവസമൃദ്ധമായ ഓണസദ്യയാണ് ഉച്ചക്ക്. നിലവിളക്കിന് മുന്നിൽ വിരിച്ച തൂശനിലയിൽ വിഭവങ്ങൾ വിളമ്പി കുഞ്ഞുങ്ങൾക്ക് സദ്യയൂട്ടി. മുൻകാലങ്ങളിൽ പിള്ളേരോണം മുതൽ തുടങ്ങുന്ന ആഘോഷവും ആഹ്ലാദവും ചിങ്ങത്തിരുവോണം വരെ നീണ്ടുനിന്നിരുന്നു. കോവിഡ് സാഹചര്യത്തിൽ രണ്ടുവർഷം പിള്ളോരോണ ആഘോഷം നിലച്ചമട്ടായിരുന്നു. പഴമയുടെ പാരമ്പര്യം പുതുക്കി പിള്ളേരോണം ആഘോഷിച്ച ആനന്ദത്തിലാണ് കുരുന്നുകൾ. പടം: KTL Pilleronam പിള്ളേരോണത്തിൽ ഉച്ചക്ക് സദ്യ കഴിക്കുന്ന കുരുന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.