ചങ്ങനാശ്ശേരി: ഭാര്യയെ ആക്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. വാഴപ്പള്ളി മഞ്ചേരിക്കളം വീട്ടിൽ സാജു വർഗീസിനെയാണ് (49) ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും ഭാര്യയുമായുള്ള കുടുംബപ്രശ്നങ്ങളെ തുടർന്ന് രണ്ടുപേരും മാറിത്താമസിക്കുകയായിരുന്നു. ഭാര്യ കോടതിയിൽനിന്ന് സംരക്ഷണം വാങ്ങിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഭാര്യ താന്‍ താമസിക്കുന്നിടത്തേക്ക് വീട്ടുപകരണങ്ങൾ കയറ്റിക്കൊണ്ടുപോകാൻ എത്തുകയും ഇതറിഞ്ഞ സാജു വർഗീസ് വീട്ടിലെത്തി ഭാര്യയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഭാര്യയെയും പിക്അപ് വാന്‍ ഡ്രൈവറെയും മർദിക്കുകയായിരുന്നു. ചങ്ങനാശ്ശേരി എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസ്, എസ്.ഐ ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പടം: KTL Saju സാജു വർഗീസ് ലൈംഗികാതിക്രമം: യുവാവ് പിടിയിൽ പൊൻകുന്നം: സുഹൃത്തായ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. തമ്പലക്കാട് പാലോലില്‍ വീട്ടിൽ കെ. സന്ദീപിനെയാണ് (36) പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. പൊൻകുന്നം എസ്.എച്ച്.ഒ എൻ. രാജേഷ്, എസ്.ഐ റെജിലാൽ, സിവിൽ പൊലീസ് ഓഫിസർ എൻ.എസ്. പ്രിയ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. KTL Sandheep കെ. സന്ദീപ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.