വാഴൂർ: ലോകമെമ്പാടും സാമൂഹ്യനന്മയും സമാധാനവും നിലനിൽക്കാനും പുരോഗതി കൈവരിക്കാനുമുള്ള എക്കാലത്തെയും മാർഗം ഗാന്ധിജിയുടെ ദർശനങ്ങളാണെന്ന് എൻ.സി.പി സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. രാജൻ. ക്വിറ്റ് ഇന്ത്യ ദിനാചരണത്തോടനുബന്ധിച്ച് എൻ.വൈ.സി പുതുപ്പള്ളി നിയോജക മണ്ഡലം സംഘടിപ്പിച്ച യുവജന സംഗമം പാമ്പാടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.വൈ.സി നിയോജകമണ്ഡലം പ്രസിഡന്റ് അനൂപ് വർഗീസ് അധ്യക്ഷത വഹിച്ചു. എൻ.സി.പി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി റെജി വർഗീസ്, എൻ.വൈ.സി ജില്ല ജനറൽ സെക്രട്ടറി പി.എസ്. ദീപു, അനീഷ് അമല, എബിസൺ കൂരോപ്പട, അഭിലാഷ്, അഖിൽ, കിരൺ പരമേശ്വരൻ എന്നിവർ സംസാരിച്ചു. KTL VZR 2 N.C.P ചിത്രവിവരണം ക്വിറ്റ് ഇന്ത്യ ദിനാചരണത്തിന്റെ ഭാഗമായി എൻ.വൈ.സി പാമ്പാടിയിൽ സംഘടിപ്പിച്ച യുവജന സംഗമം എൻ.സി.പി സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. രാജൻ ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.