കോട്ടയം: കോടതി ഉത്തരവനുസരിച്ച് തിരുനക്കര ബസ്സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്‌സിലെ ലൈസൻസികളെ ഒഴിപ്പിക്കുന്നതിൻെറ ഭാഗമായി ബസുകൾക്ക് ബുധനാഴ്ച ഗതാഗത ക്രമീകരണം ഏർപ്പെടുത്തും. എം.സി റോഡ്, കെ.കെ റോഡ് എന്നിവിടങ്ങളിൽനിന്ന് വരുന്ന ബസുകൾ തിരുനക്കര സ്റ്റാൻഡിൽ കയറാതെ പോസ്റ്റ് ഓഫിസിനു മുന്നിലൂടെയുള്ള റോഡുവഴി ശാസ്ത്രി റോഡിലെ ബസ് സ്റ്റാൻഡിലെത്തണം. തുടർന്ന് കുര്യൻ ഉതുപ്പ് റോഡുവഴി പോകുന്ന രീതിയിൽ ഗതാഗതം ക്രമീകരിക്കും. ജില്ലയിൽ 42 ക്യാമ്പുകൾ കോട്ടയം: മഴക്കെടുതിയെത്തുടർന്ന് ജില്ലയിൽ 42 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കും. 620 കുടുംബങ്ങളിലെ 1722 പേരെ സുരക്ഷിത കേന്ദ്രങ്ങളിലുള്ളത്. ചങ്ങനാശ്ശേരി താലൂക്ക് -ഏഴ്, കോട്ടയം -21, മീനച്ചിൽ -ഏഴ്, കാഞ്ഞിരപ്പള്ളി -രണ്ട്, വൈക്കം -അഞ്ച് എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 700 പുരുഷന്മാരും 701 സ്ത്രീകളും 321 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. കോട്ടയം താലൂക്കിൽ 748 പേരെയും ചങ്ങനാശ്ശേരിയിൽ 426 പേരെയും മീനച്ചിലിൽ 226 പേരെയും കാഞ്ഞിരപ്പള്ളിയിൽ 128 പേരെയും വൈക്കത്ത് 194 പേരെയുമാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.