മുല്ലപ്പെരിയാറിൽനിന്ന്​ ഇടുക്കിയിലേക്ക് കൂടുതൽ ജലം തുറന്നുവിട്ടു

കുമളി: മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു തുടങ്ങിയതോടെ അണക്കെട്ടിൽനിന്ന്​ ഇടുക്കിയിലേക്ക് കൂടുതൽ ജലം തുറന്നുവിട്ടു. മുമ്പ് തുറന്ന സ്പിൽവേയിലെ 10 ഷട്ടറിൽ ആറെണ്ണം കൂടുതൽ ഉയർത്തിയാണ് ഇടുക്കിയിലേക്ക് ഒഴുക്കുന്ന ജലത്തിന്‍റെ അളവ് വർധിപ്പിച്ചത്. മുമ്പ് 10 ഷട്ടർ 30 സെ.മീ. ഉയർത്തി സെക്കൻഡിൽ 2359 ഘനയടി ജലമാണ് ഇടുക്കിയിലേക്ക് ഒഴുക്കിയിരുന്നത്. ഞായറാഴ്ച ആറ് ഷട്ടർ 30ൽനിന്ന്​ 50 സെ.മീറ്റർ ഉയർത്തി ഇടുക്കിയിലേക്ക് ഒഴുക്കുന്ന ജലത്തിന്‍റെ അളവ് 3232 ഘനയടിയാക്കി വർധിപ്പിക്കുകയായിരുന്നു. അണക്കെട്ടിൽ നിലവിൽ 138.40 അടി ജലമാണുള്ളത്. തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 2122 ഘനയടി ജലമാണ് തുറന്നുവിട്ടിട്ടുള്ളത്. വൃഷ്ടിപ്രദേശത്തുനിന്ന്​ അണക്കെട്ടിലേക്ക് സെക്കൻഡിൽ 8854 ഘനയടി ജലമാണ് ഒഴുകിയെത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.