പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് നവീകരണം; പ്ലാസ്റ്റിക് മാലിന്യം പെരുവഴിയിൽ

പൊൻകുന്നം: നാടാകെ പ്ലാസ്റ്റിക് നിരോധനം നടക്കുമ്പോൾ പൊൻകുന്നം ടൗണിന്‍റെ ഹൃദയഭാഗത്ത് പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരം. ചിറക്കടവ് പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള പൊൻകുന്നം ബസ് സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സ് നവീകരണ ഭാഗമായി മിച്ചംവന്ന പ്ലാസ്റ്റിക് മാലിന്യം പെരുവഴിയിൽ ഉപേക്ഷിച്ചിരിക്കുകയാണ്. പൊൻകുന്നം ടൗണിൽ ദേശീയപാതയോട് ചേർന്നുള്ള ഭാഗത്താണ് പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത്. കെട്ടിടത്തിന്‍റെ ഗ്ലാസിലും മറ്റും ഒട്ടിച്ച സ്റ്റിക്കറുകളുടെ മിച്ചംവന്ന പ്ലാസ്റ്റിക് പേപ്പറുകളാണ് ഇതിലധികവും. ഇവയിൽ മഴവെള്ളം കെട്ടിനിന്ന് കൊതുക് പെരുകാനുള്ള സാധ്യത ഏറെയാണ്. കാറ്റത്ത് പ്രദേശത്താകെ പറന്നെത്തുന്ന ഇവയിൽ ചവിട്ടിവീണാൽ കാൽനടക്കാർക്ക്​ അപകടമുണ്ടാകും. വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം. KTL VZR 1 Plastic Waste പൊൻകുന്നം ടൗണിൽ ബസ് സ്റ്റാൻഡിലെ പഴയ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന് മുൻവശം കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.