സാന്തോം വൈദിക മന്ദിരം ആശീർവദിച്ചു

തലയോലപ്പറമ്പ്: എറണാകുളം-അങ്കമാലി അതിരൂപത തലയോലപ്പറമ്പിനടുത്തു പൊതിയിൽ നിർമിച്ച വൈദിക മന്ദിരമായ സാന്തോം ഭവൻ ആശീർവാദം ബിഷപ് തോമസ് ചക്യത്ത് നിർവഹിച്ചു. അതിരൂപത വികാരി ജനറൽമാരായ ഫാ. ഹോർമിസ് മൈനാട്ടി, ഫാ. ജോയ് ഐനിയാടൻ, ഫൊറോന വികാരി ഫാ. ജോസഫ് തെക്കീനെൻ, മുൻ വികാരി ഫാ. ജോൺസൺ വല്ലൂരാൻ എന്നിവർ സഹകാർമികരായിരുന്നു. അതിരൂപത പ്രൊക്യുറേറ്റർ ഫാ. സെബാസ്റ്റ്യൻ മാണിക്യത്താൻ, വികാരി ജനറൽ ഫാ. ജോസ് പുതിയേടത്ത്, ചാൻസലർ ഫാ. വർഗീസ് പെരുമായൻ, അതിരൂപത ലിറ്റർജിക്കൽ കമ്മിറ്റി ഡയറക്ടർ ഫാ. ആന്‍റോ ചേരാന്തുരുത്തി, വികാരി ഫാ. പോൾ കോട്ടക്കൽ എന്നിവർ സംസാരിച്ചു. ഔദ്യോഗിക ഉത്തരവാദിത്തങ്ങളിൽനിന്ന്​ വിരമിക്കുന്ന അതിരൂപത വൈദികർക്കു വിശ്രമജീവിതം നയിക്കുന്നതിനുള്ള മന്ദിരമാണ് സാന്തോം. 30 വൈദികർക്ക് താമസിക്കുന്നതിനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.