ചങ്ങനാശ്ശേരി: കേരളത്തില്‍ പ്രകൃതി ദുരന്തങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബിന്‍ വര്‍ക്കി പറഞ്ഞു. കെ-റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ല കമ്മിറ്റി മാടപ്പള്ളിയില്‍ തുടങ്ങിയ സമരപ്പന്തലിലെ 109ാം ദിവസത്തെ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരസമിതി ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അധ്യക്ഷതവഹിച്ചു. വി.ജെ. ലാലി, ജിന്‍സണ്‍ മാത്യു, ബെറ്റി ടോജോ, സിന്ധു ജയിംസ്, ഡി. സുരേഷ്, പി.എ. സലി, അഭിഷേക് ബിജു, ഫാദില്‍ ഷാജി, അര്‍ജുന്‍ രമേശ്, പി.വി. ഷാജിമോന്‍, ബേബിച്ചന്‍ കട്ടക്കുഴി, കൃഷ്ണന്‍ നായര്‍, എ.ടി. വര്‍ഗീസ്, കുഞ്ഞൂഞ്ഞ് ആചാരി, സാജന്‍ കൊരണ്ടിത്തറ, ജോമോന്‍ ഫിലിപ്പോസ് എന്നിവര്‍ സംസാരിച്ചു. --------------------- ബൈക്കുകളുടെ മത്സരയോട്ടം; നടപടി സ്വീകരിക്കണം ചങ്ങനാശ്ശേരി: വാഴൂര്‍ റോഡില്‍ രാത്രി എട്ടിനു ശേഷമുള്ള ബൈക്കുകളുടെ മത്സരയോട്ടത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് എന്‍.സി.പി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കുരിശുമൂട് കോഫി ഹൗസിനു സമീപം അമിത വേഗത്തില്‍ വന്ന ബൈക്കിടിച്ച് സമീപവാസി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. രാത്രി പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് പഞ്ചാക്കോട്ടില്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ലിനു ജോബ് അധ്യക്ഷത വഹിച്ചു. ടോമി ചങ്ങങ്കേരി, എന്‍.സി ജോര്‍ജ്കുട്ടി, സേവ്യര്‍ ആന്റണി, എസ്. ദേവദാസ്, സതീഷ് തെങ്ങുംതാനം, കെ.എസ്. സോമനാഥ്, ജയപ്രകാശ് നാരായണന്‍, സെയ്ത് മുഹമ്മദ്, ഉത്തമ കുറുപ്പ്, എം.കെ. വിഷ്ണു, ബാബു കവലക്കന്‍, ശ്രീധര്‍ തുരുത്തി, സിബി അടവിച്ചിറ, മധു മേനോന്‍, ലിജോ ജോര്‍ജ്, സിജോ പോളക്കന്‍, പി.ജെ. ഷിയാബ്, ദിവാകരന്‍ കുറിച്ചി, കുട്ടപ്പന്‍, ജിജി, അരവിന്ദ് എന്നിവര്‍ സംസാരിച്ചു. --------------------------------- വ്യാപാരി ദിനാചരണം ചങ്ങനാശ്ശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന-ജില്ല കമ്മിറ്റി ആഹ്വാനപ്രകാരം താലൂക്കിലെ മുഴുവന്‍ യൂനിറ്റിലും ഒമ്പതിന് പതാക ഉയര്‍ത്തി വ്യാപാരി ദിനം ആചരിക്കണമെന്ന് താലൂക്ക് പ്രസിഡന്റ് രാജന്‍ ജെ. തോപ്പില്‍, ആക്ടിങ് ജനറല്‍ സെക്രട്ടറി ഷിയാസ് വണ്ടാനം, ട്രഷറര്‍ ഗിരീഷ് കോനാട്ട് എന്നിവര്‍ അറിയിച്ചു. അന്ന് വിവിധ മേഖലകളില്‍ സാമൂഹിക കാരുണ്യപ്രവര്‍ത്തനങ്ങളും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.