ദുരിതാശ്വാസ ക്യാമ്പിൽ പീഡനശ്രമം; പ്രതി പിടിയിൽ

തലയോലപ്പറമ്പ്: ദുരിതാശ്വാസ ക്യാമ്പിൽ മാനസിക വെല്ലുവിളി നേരിടുന്ന 15കാരനെ പ്രകൃതിവിരുദ്ധ ലൈംഗികതക്ക്​ വിധേയനാക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറവൻതുരുത്ത് ഗവ. യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ശനിയാഴ്ച ഉച്ചക്ക്​ 2.30യോടെയായിരുന്നു സംഭവം. 15കാരന്റ സഹോദരിയാണ്​, സഹോദരനെ മുതിർന്ന ഒരാൾ ഉപദ്രവിക്കുന്നതായി ക്യാമ്പിലുണ്ടായിരുന്നവരെ അറിയിച്ചത്​. തുടർന്ന് ക്യാമ്പിലുണ്ടായിരുന്നവർ തലയോലപ്പറമ്പ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മറവൻതുരുത്ത് വാലയിൽ കോളനിയിൽ ബിജുവിനെ (49) പൊലീസ് അറസ്റ്റു ചെയ്തു. ഫോട്ടോ biju: ബിജു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.