ഏറ്റുമാനൂര്‍: തമിഴ്‌നാട് ദേവസ്വം മന്ത്രി ശേഖര്‍ ബാബു ഏറ്റുമാനൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചു. നിറപുത്തരി ചടങ്ങ് ആയതിനാല്‍ ക്ഷേത്രം നേരത്തേ അടച്ചതിനെ തുടര്‍ന്ന് കൊടിമരച്ചുവട്ടില്‍ പ്രാർഥന നടത്തിയാണ് മന്ത്രിയും സംഘവും മടങ്ങിയത്. ദേവസ്വം അഡ്മിനിട്രേറ്റിവ് ഓഫിസര്‍ വി.ആര്‍. ജ്യോതിയുടെ നേതൃത്വത്തില്‍ നിറപുത്തരി നല്‍കിയാണ് മന്ത്രിയെ സ്വീകരിച്ചത്. -------------------------------- തെരുവുനായ് ശല്യം രൂക്ഷം അതിരമ്പുഴ: സ്കൂളിലും സമീപങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമെന്ന് പരാതി. സെന്‍റ് അലോഷ്യസ് ഹയര്‍സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂള്‍ വിഭാഗത്തിലെ പ്രധാനകെട്ടിടത്തിന്‍റെ വരാന്തയിലാണ് നായ്ക്കള്‍ കൂട്ടമായി വിഹരിക്കുന്നത്. മഴമൂലം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായതിനാല്‍ ഇപ്പോള്‍ വലിയ ഭീഷണിയില്ല. എങ്കിലും അധ്യാപകരും ജീവനക്കാരും ആശങ്കയിലാണ്. ഹെഡ്മാസ്റ്റര്‍ ഷൈന്‍ രാജ് വർഗീസ്, പഞ്ചായത്ത് പ്രസിഡന്‍റ്, സെക്രട്ടറി, വാര്‍ഡ് അംഗം തുടങ്ങിയവര്‍ക്ക് പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.