കോട്ടയം: ഓണക്കാലം ലക്ഷ്യമാക്കിയുള്ള വ്യാജമദ്യ നിർമാണവും മയക്കുമരുന്നു വിൽപനയും തടയാൻ ആഗസ്റ്റ് അഞ്ച് മുതൽ സെപ്റ്റംബർ 12 വരെ സ്പെഷൽ ഡ്രൈവ് നടത്തുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമീഷണർ. ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും രണ്ട് പ്രത്യേക സ്ട്രൈക്കിങ് ഫോഴ്സുമുണ്ടാകും. വ്യാജമദ്യ നിർമാണം തടയാൻ പൊലീസ്, വനം, റവന്യൂ വകുപ്പുകളുമായി ചേർന്ന് കായൽ മേഖലകളിലും തുരുത്തുകളിലും പുഴയോരങ്ങളിലും അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിലും പരിശോധന നടത്തും. മദ്യവിൽപനശാലകളിൽ നിരന്തര പരിശോധന നടത്തും. മദ്യ സാമ്പിളുകൾ ദിവസവും രാസപരിശോധനക്ക് വിധേയമാക്കും. മെഡിക്കൽ സ്റ്റോറുകളിൽ കുറിപ്പടിയില്ലാതെ മരുന്നുകൾ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ഡ്രഗ് ഇൻസ്പെക്ടറുമായി ചേർന്ന് പരിശോധന നടത്തും. അന്തർസംസ്ഥാനങ്ങളിൽനിന്നോ മറ്റു ജില്ലകളിൽനിന്നോ മയക്കുമരുന്നും വ്യാജമദ്യവും സ്പിരിറ്റും കടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ അതിർത്തികളിൽ വാഹന പരിശോധന നടത്തും. സ്കൂളുകൾ, കോളജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സമീപമുള്ള കടകളിൽ പാൻമസാല, പുകയില ഉൽപന്നങ്ങൾ എന്നിവയുടെ വിൽപന കർശനമായി തടയും. --------------------- അനധികൃത മദ്യം: വിവരങ്ങൾ അറിയിക്കാം കോട്ടയം: മദ്യവും മയക്കുമരുന്നും നിർമിക്കുന്നതും സൂക്ഷിക്കുന്നതും കടത്തിക്കൊണ്ടു പോകുന്നതും സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് എക്സൈസ് ഓഫിസുകളിൽ അറിയിക്കാം. ഫോൺ നമ്പറുകൾ ചുവടെ. എക്സൈസ് ഡിവിഷൻ ഓഫിസ് ആൻഡ് കൺട്രോൾ റൂം: 0481 -2562211 (ടോൾ ഫ്രീ നമ്പർ: 1800 425 2818) സർക്കിൾ ഓഫിസുകൾ: കോട്ടയം- 0481 2583091, 9400069508, ചങ്ങനാശ്ശേരി- 0481 2422741, 9400069509, പൊൻകുന്നം- 04828 221412, 9400069510, പാലാ- 04822 212235, 9400069511, വൈക്കം- 04829 231592, 9400069512, സ്പെഷൽ സ്‌ക്വാഡ്, കോട്ടയം - 0481 2583801, 9400069506, അസി. എക്സൈസ് കമീഷണർ, കോട്ടയം - 9496002865.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.