ഈരാറ്റുപേട്ട: ഉരുൾപൊട്ടലും പേമാരിയും ദുരന്തം വിതച്ച മൂന്നിലവ്, മേലുകാവ്, തലനാട് പഞ്ചായത്തുകളിൽ പരമാവധി സഹായം ലഭ്യമാക്കുമെന്നും വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം വഴി സമയബന്ധിതമായി ദുരിതാശ്വാസ നടപടികൾ ത്വരിതപ്പെടുത്തുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി അറിയിച്ചു. ഈ പ്രദേശങ്ങളിൽ റോഡുകളും വീടുകളുമാണ് കൂടുതലും തകർന്നിരിക്കുന്നത്. ജില്ല പഞ്ചായത്തിന്‍റെയും ജില്ല ഭരണകൂടത്തിന്‍റെയും സഹായം കാലതാമസം കൂടാതെ ഉറപ്പു വരുത്തുമെന്നും വിവിധ മന്ത്രാലയങ്ങളുമായി ചർച്ച നടത്തുമെന്നും അവർ അറിയിച്ചു. വാകക്കാട് ചെക്ക്ഡാമിന്‍റെ ഷട്ടറുകൾ മഴ ശക്തമാകുന്നതിന് മുന്നേ എടുത്തു മാറ്റുന്നതിൽ വീഴ്ച സംഭവിച്ചതായി മുൻ ജില്ല പഞ്ചായത്ത് അംഗം കൂടിയായ പ്രഫ. ലോപ്പസ് മാത്യു പറഞ്ഞു. പ്രളയ സമയത്ത് വെള്ളം കയറി ഉപകരണങ്ങളും ഫയലുകളും നശിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്ത് ഓഫിസ് മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യണമെന്നും പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. ടോബിൻ. കെ. അലക്സ്, അലക്സി തെങ്ങും പള്ളികുന്നേൽ, ജോയി അമ്മിയാനി, അജിത് ജോർജ്, ചാർളി ഐസക്, ജെറ്റോ ജോസ്, ടൈറ്റസ് ഒറ്റപ്ലാക്കൽ, സലിം യാക്കിരി, ജോണി ആലാനി, വത്സമ്മ ഗോപിനാഥ്, അലക്സ്, ടിറ്റോ ജോസ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.