കോട്ടയം: മാന്നാനം സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറ 46ാമത് സംസ്ഥാന ജൂനിയർ ബാസ്ക്കറ്റ്ബാൾ ചാമ്പ്യൻഷിപ് വെള്ളിയാഴ്ച മുതൽ ഒമ്പതുവരെ മാന്നാനത്ത് നടക്കും. ജില്ല ബാസ്ക്കറ്റ്ബാൾ അസോസിയേഷന്റെയും മാന്നാനം സെന്റ് ജോസഫ്സ് ആശ്രമത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് എഫ്രേംസ് സ്കൂൾ, കെ.ഇ സ്കൂൾ, കെ.ഇ കോളജ് എന്നിവയുടെയും സഹകരണത്തോടെ സംസ്ഥാന ബാസ്കറ്റ്ബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് 6.30ന് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ചാമ്പ്യൻഷിപ്പിന്റെ വിജയത്തിനായി 101 അംഗ കമ്മിറ്റി മാന്നാനം ആശ്രമം പ്രിയോർ ഫാ. മാത്യൂസ് ചക്കാലയ്ക്കലിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു. 28 ടീം പങ്കെടുക്കും. ഫൈനൽ മത്സരങ്ങൾ ചൊവ്വാഴ്ച രാവിലെ നടക്കും. ചീഫ് കോഓഡിനേറ്റർ ഫാ. ആന്റണി കാഞ്ഞിരത്തിങ്കൽ, ഷാജി ജേക്കബ് പടിപ്പുരയ്ക്കൽ, ഫാ. ജയിംസ് മുല്ലശ്ശേരി, ബിജു. ഡി. തേമാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.