തലയോലപ്പറമ്പ്: മഴ തുടരുന്നതിനൊപ്പം മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയരുകയും ചെയ്തതോടെ തലയോലപ്പറമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലെയും പുഴയോര മേഖലയിലും കൂടുതൽ വീടുകൾ വെള്ളത്തിലായി. മറവൻതുരുത്ത് പഞ്ചായത്തിലെ മണലേൽ, കുളങ്ങര കോളനികളിലെ വീടുകൾ വെള്ളത്തിലാണ്. മഴ കനത്താൽ കൂടുതൽ വീടുകളിലേക്ക് വെള്ളം കയറുമെന്ന സ്ഥിതിയാണ്. മണലേൽ കോളനിയിലെ 15ഓളം കുടുംബങ്ങളിലെ 40ഓളം പേരെ മറവൻതുരുത്ത് യു.പി സ്കൂളിൽ തുറന്ന ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. മറവൻതുരുത്ത് കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ ഡോ. ലിറ്റി തോമസിന്‍റെ നേതൃത്വത്തിൽ ക്യാമ്പിലെ അന്തേവാസികളെ പരിശോധിച്ചു. സിവിൽ സപ്ലൈസുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതർ ഭക്ഷണസാധനങ്ങൾ ക്യാമ്പിലെത്തിച്ചു. പഞ്ഞിപ്പാലം, ഇടവട്ടം ഭാഗങ്ങളിലും വെള്ളം ഇരച്ചെത്തുന്നതിനാൽ കൂടുതൽ പേരെ ക്യാമ്പിലേക്കു മാറ്റുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബി. രമ, വൈസ് പ്രസിഡന്‍റ് വി.ടി. പ്രതാപൻ എന്നിവർ പറഞ്ഞു. തലയോലപ്പറമ്പ് പഞ്ചായത്തിലെ പഴമ്പെട്ടി, തേവലക്കാട് ഭാഗങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി. തേവലക്കാട്ട് 10ഓളം വീടുകളിൽ വെള്ളം കയറി. വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങൾ കട്ടിലുകൾ ഉയർത്തിവെച്ചാണ് വീടുകളിൽ കഴിയുന്നത്. തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്‍റ് എൻ. ഷാജിമോളുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ദുരിതത്തിലായ കുടുംബങ്ങൾ ഭൂരിഭാഗവും ക്യാമ്പിലേക്ക് പോകാൻ വിമുഖത കാട്ടുകയാണ്. അപകടകരമായ സ്ഥിതി വന്നാൽ ദുരിതബാധിതരെ മാറ്റിപ്പാർപ്പിക്കാൻ തലയോലപ്പറമ്പ് എ.ജെ. ജോൺ സ്കൂളിൽ ക്യാമ്പ് തുറക്കാൻ എല്ലാ സജ്ജീകരണവും പൂർത്തിയാക്കിയതായി പ്രസിഡന്‍റും വൈസ് പ്രസിഡന്‍റ് അനി ചെള്ളാങ്കലും പറഞ്ഞു. ----------------------------- ബാലസംഘം ജില്ല സമ്മേളനം വൈക്കം: കുട്ടികളുടെ സംഘടനയായ ബാലസംഘത്തിന്‍റെ ജില്ല സമ്മേളനം ഈമാസം ആറ്, ഏഴ് തീയതികളിൽ വൈക്കത്ത് നടക്കും. ആറിന് രാവിലെ വൈക്കം എസ്.എൻ.ഡി.പി യൂനിയൻ ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം ആരംഭിക്കും. ബാലസംഘം ജില്ല പ്രസിഡന്‍റ് വൈഷ്ണവി രാജേഷ് പതാക ഉയർത്തും. സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്ത് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഏഴിനും പ്രതിനിധി സമ്മേളനം തുടരും. വൈകീട്ട് നാലിന് സമ്മേളനം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.