പുന്നവേലി-കുളത്തൂര്‍മൂഴി റോഡില്‍ യാത്രക്കാര്‍ ദുരിതത്തില്‍

കറുകച്ചാല്‍: ആകെയുണ്ടായിരുന്ന ഒരേയൊരു ബസ് സര്‍വിസ് നിലച്ചതോടെ പുന്നവേലി-കുളത്തൂര്‍മൂഴി ഭാഗത്തെ യാത്രക്കാര്‍ ദുരിതത്തില്‍. പതിറ്റാണ്ടുകളായി കുളത്തൂര്‍മൂഴി-ചങ്ങനാശ്ശേരി റൂട്ടില്‍ സര്‍വിസ് നടത്തിയിരുന്ന സ്വകാര്യ ബസാണ് ഒന്നരയാഴ്ച മുമ്പ്​ സര്‍വിസ് പൂര്‍ണമായി നിര്‍ത്തിയത്. നെടുംകുന്നം-പുന്നവേലി-കുളത്തൂര്‍മൂഴി ഭാഗത്തെ നിരവധിയാളുകളുടെ ആശ്രയമായിരുന്നു ബസ്. സര്‍വിസ് നിലച്ചതോടെ വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ എട്ടുകിലോമീറ്ററോളം ഓട്ടോകളെയും മറ്റ് ടാക്‌സി വാഹനങ്ങളെയും ആശ്രയിച്ച് സഞ്ചരിക്കേണ്ട ഗതികേടിലാണ്. കുളത്തൂര്‍മൂഴി, പുന്നവേലി, കുരുന്നന്‍വേലി, കൊച്ചാലുങ്കല്‍ തുടങ്ങിയ ഭാഗങ്ങളില്‍നിന്ന്​ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഈ ബസ് സര്‍വിസിനെ ആശ്രയിച്ചിരുന്നത്. രാവിലെ 8.15ന് കുളത്തൂര്‍മൂഴിയില്‍നിന്ന്​ ആരംഭിച്ചിരുന്ന സര്‍വിസ് വിദ്യാര്‍ഥികള്‍ക്കും ജോലിക്ക് പോകുന്നവര്‍ക്കുമെല്ലാം ആശ്വാസമായിരുന്നു. പ്രദേശവാസികള്‍ ചങ്ങനാശ്ശേരി ആര്‍.ടി.ഒക്ക് പരാതി നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.