മണിമല: വ്യാഴാഴ്ച രാവിലെ മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ മൈക്ക് അനൗൺസ്മെന്റിലൂടെ ജാഗ്രത നിർദേശം നൽകി മണിമല പൊലീസ്. കിഴക്കൻ മലയോര മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായതായി രാവിലെ അഭ്യൂഹങ്ങൾ പരന്നിരുന്നു, ഇതേ തുടർന്ന് ആറ്റിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നുള്ള അറിയിപ്പിന്‍റെ സാഹചര്യത്തിലായിരുന്നു പൊലീസിന്‍റെ മുൻകരുതൽ. ബുധനാഴ്ച പുലർച്ചയുണ്ടായ ശക്തമായ മഴയും ജലനിരപ്പുയരാൻ കാരണമായിരുന്നു. ആറ്റുതീരത്ത് താമസിക്കുന്നവർക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഉൾപ്പെടെയാണ് മുൻകരുതൽ നൽകിയത്. മണിമല ടൗൺ, വെള്ളാവൂർ പഞ്ചായത്തിന്‍റെ ആറ്റുതീരത്തോട് അടുത്ത പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ജാഗ്രത നിർദേശം നൽകിയത്. മണിമല ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽനിന്ന് ഉൾപ്പെടെ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നേരത്തേതന്നെ കടകളിലെ സാധനങ്ങൾ സുരക്ഷിതമാക്കി മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.