വൈഗ തുറന്നു; ജലം നാല്​ ജില്ലകളിലേക്ക്​

നി വിട്ട് മറ്റു ജില്ലകളിലേക്ക്. വ്യാഴാഴ്ച രാവിലെ എട്ട്​ മണിയോടെയാണ് തേനി ജില്ലയിലെ വൈഗ അണക്കെട്ടിലെ ഏഴ് ഷട്ടറുകളും തുറന്ന് നാല് ജില്ലകളിലേക്ക് ജലം ഒഴുക്കിയത്. കേരളത്തിനൊപ്പം സമീപ ജില്ലയായ തേനിയിൽ വ്യാപക മഴ ഉണ്ടെങ്കിലും തമിഴ്നാട്ടിലെ മറ്റു പല ജില്ലകളിലും കാര്യമായ മഴയില്ല. വേനലിൽ വരണ്ടുണങ്ങിയ വയലുകളിലേക്കാണ് വൈഗ തുറന്ന ജലം എത്തുക. തേനിയിൽ നിന്ന്​ വൈഗ ആറിലൂടെ ഒഴുകുന്ന ജലം രണ്ടായി പിരിഞ്ഞ് ദിണ്ടുക്കൽ, ശിവഗംഗ എന്നീ ജില്ലകളിലേക്കും മധുര, രാമനാഥപുരം ജില്ലകളിലേക്കും ഒഴുകി എത്തും. മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന വൈഗ അണക്കെട്ടിലെ ജലനിരപ്പ് 70.01 അടിയായി ഉയർന്നതോടെയാണ് ഇവിടെ നിന്ന്​ തുറന്നു വിട്ടത്.71 അടിയാണ് വൈഗയുടെ സംഭരണ ശേഷി. സെക്കൻ്റിൽ 2656 ഘന അടി ജലമാണ് വ്യാഴാഴ്ച അണക്കെട്ടിൽ നിന്ന്​ തുറന്നു വിട്ടത്. അണക്കെട്ടിലേക്ക് സെക്കൻ്റിൽ 2406 ഘന അടി ജലമാണ് ഒഴുകി എത്തുന്നത്. വൈഗ ജലം ഒഴുകി എത്തുന്നതോടെ മധുര ഉൾപ്പടെ നാല്​ ജില്ലകളിൽ നെൽകൃഷിയും മറ്റ് കൃഷികളും സജീവമാകും. കുടിവെള്ള ആവശ്യത്തിനും ഇപ്പോൾ തുറന്നു വിട്ട ജലം ഉപയോഗിക്കാനാവുന്നത് ഈ ജില്ലകളിലെ ജനങ്ങൾക്ക് ഏറെ സന്തോഷം പകരുന്നതാണ്. ഇതിനിടെ, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 135.80 അടിയായി ഉയർന്നു .സെക്കൻ്റിൽ 6143ഘന അടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. തമിഴ് നാട്ടിലേക്ക് 1863ഘന അടി ജലം തുറന്നു വിട്ടിട്ടുണ്ട്​. തേക്കടിയിൽ 39.6 ഉം പെരിയാർ വനമേഖലയിൽ 39.2ഉം മില്ലീമീറ്റർ മഴയുമാണ് ബുധനാഴ്ച, പെയ്തത്.വ്യാഴാഴ്ചയും മഴ തുടർന്നു. .......... Cap: വൈഗ അണക്കെട്ട്​ തുറന്നപ്പോൾ .......

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.