ഉത്തർപ്രദേശ് ഹിന്ദി സംസ്ഥാൻ പുരസ്കാരം പ്രഫ. കെ.എസ്. സോമനാഥൻ നായർക്ക്

കോട്ടയം: ഉത്തർപ്രദേശ് ഹിന്ദി സംസ്ഥാന്റെ 2021ലെ സൗഹാർദ സമ്മാൻ ഹിന്ദി നാടകകൃത്തും തിരുവനന്തപുരം മഹാത്മാഗാന്ധി കോളജ് മുൻ പ്രിൻസിപ്പലുമായ ചങ്ങനാശ്ശേരി പെരുന്ന കണ്ണൻകുളം പ്രഫ. കെ.എസ്. സോമനാഥൻ നായർക്ക്. 2.5 ലക്ഷം രൂപയാണ് അവാർഡ് തുക. ഏ​ഴു ഹിന്ദി നാടകങ്ങളും രണ്ടു വിവർത്തനവും രചിച്ചിട്ടുണ്ട്. 'അഭിശപ്ത് മാതായേം' എന്ന കൃതിക്ക് കേന്ദ്ര സർക്കാറിന്റെ ഹിന്ദി ഇതര സംസ്ഥാനങ്ങളിലെ എഴുത്തുകാർക്കുള്ള അവാർഡ്, കേരള ഹിന്ദി സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചു. ഹിന്ദി നാടകമേഖലക്കു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് 'ഓതേഴ്സ് ഗിൽഡ്' അടക്കം മറ്റു നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. എം.ജി, കണ്ണൂർ, ചെന്നൈ സർവകലാശാലകളിൽ പാഠ്യപുസ്തകമായി നാടകങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളജ് ഹിന്ദി വിഭാഗം മേധാവിയായിരുന്ന പ്രഫ. എം.പി. തങ്കമണിയാണ് ഭാര്യ. മക്കൾ: കിരൺ, കിഷോർ. KTG KS SOMANATHAN NAIR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.