നഗരസഭയു​ടെ വാർഷിക പദ്ധതിക്ക് അംഗീകാരം

കോട്ടയം: നഗരസഭയു​ടെ 2022-23 വാർഷിക പദ്ധതിക്ക്​ ഡി.പി.സി​ അംഗീകാരം. കേന്ദ്ര-സംസ്ഥാന വിഹിതം ഉൾപ്പെടെ ആകെ 36,74,08,301 രൂപയുടെ പദ്ധതിക്കാണ്​ അംഗീകാരം ലഭ്യമായത്​. ഉൽപാദന മേഖലയിൽ 25 പദ്ധതികളിലായി 2,66,51,515 രൂപയുടെ പദ്ധതിയും സേവനമേഖലയിൽ 134 പദ്ധതികളിലായി 27,31,83,704 രൂപയുടെ പദ്ധതിയും പശ്ചാത്തല മേഖലയിൽ 32 പദ്ധതികളിലായി 6,75,73,082 രൂപയുടെ പദ്ധതിക്കും ഡി.പി.സിക്ക്​ അംഗീകാരം നൽകി. ഡയാലിസിസ്​ രോഗികൾക്ക്​ ധനസഹായം, മിഴിവ്​ നേത്രസംരക്ഷണ പദ്ധതി, ദന്തസംരക്ഷണ പദ്ധതി, കാൻസർ രോഗ നിർണയ ക്യാമ്പ്​, എസ്​.സി/എസ്​.ടി ഉദ്യോഗാർഥികൾക്ക്​ കെ.എ.എസ്​/പി.എസ്​.സി പരിശീലനത്തിനായുള്ള നഗരസഭ വിഹിതം, എസ്​.എസ്.എ ആശ്രയ, പി.എം.എ.വൈ വിഹിതം, വാതിൽപ്പടി സേവനപദ്ധതി, ഉൽപാദന സേവന സംരംഭങ്ങൾക്കായി ധനസഹായ പദ്ധതികൾ, ഭിന്നശേഷിയുള്ളവർക്കായി ഉപകരണ ആവശ്യകത നിർണയ ക്യാമ്പ്​, ഭിന്നശേഷി കുട്ടികളുടെ കലാ-കായിക മത്സരങ്ങൾ, കോക്ലിയ ഇംപ്ലാന്‍റ്​ ചെയ്ത കുട്ടികൾക്കുള്ള ധനസഹായം, ജൻഡർ റിസോഴ്​സ്​ സെന്‍റർ, വിവിധ സ്കൂൾ, അംഗൻവാടി മെയിന്‍റനൻസ്, നീന്തൽ പരിശീലനം, പഠനമുറി (എസ്​.സി), ലാപടോപ്​ വാങ്ങൽ (എസ്​.സി), പാലിയേറ്റിവ്​ കെയർ പദ്ധതി എന്നിവയും വിവിധ റോഡ്​ പണികൾക്കും റോഡ്​ സൗന്ദര്യവത്​കരണം, മാലിന്യ സംസ്കരണ പദ്ധതികൾ, കുടിവെള്ള പദ്ധതി തുടങ്ങിയ വിവിധ ഡി.പി.ആർ തയാറാക്കൽ പദ്ധതികൾക്കുമാണ്​ അംഗീകാരം ലഭ്യമായത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.