കോട്ടയം: ലൂര്‍ദ് പബ്ലിക് സ്‌കൂളിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 17മത് ലൂര്‍ദിയന്‍ ബാസ്കറ്റ്ബാള്‍ ടൂര്‍ണമെന്റിന്‍റെ ഫൈനല്‍ വ്യാഴാഴ്ച വൈകീട്ട് നാലിന് ആരംഭിക്കും. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം സെന്റ് ജോസഫ്, വാഴക്കുളം കാര്‍മല്‍, തിരുവനന്തപുരം ജി.വി രാജ ടീമുകള്‍ സെമിയില്‍ പ്രവേശിച്ചു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം മൗണ്ട് കാര്‍മല്‍, കോഴിക്കോട് പ്രൊവിഡന്‍സ്, കൊരട്ടി ലിറ്റില്‍ഫ്ലവര്‍, തിരുവനന്തപുരം സെന്റ് ഗൊരേത്തി എന്നീ ടീമുകള്‍ സെമിഫൈനലില്‍ പ്രവേശിച്ചു. വ്യാഴാഴ്ച രാവിലെ സെമിഫൈനല്‍ മത്സരങ്ങള്‍ നടക്കും. വൈകീട്ട് 6.30ന് സമാപന സമ്മേളനം ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക് ഉദ്ഘാടനം ചെയ്യും. KTL LOURD SCHOOL ലൂര്‍ദിയന്‍ ബാസ്കറ്റ്ബാള്‍ ടൂര്‍ണമെന്റിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തിരുവനന്തപുരം ജി.വി. രാജ കുര്യനാട് സെന്റ് ആന്‍സിനെ നേരിടുന്നു. മത്സരത്തില്‍ ജി.വി. രാജ വിജയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.