വാഴൂർ: പതിനേഴാംമൈലിൽ ഓട്ടോറിക്ഷയോടിക്കുന്ന യുവാവിനെ കാണാതായതായി പരാതി. വാഴൂർ കുന്നേൽ താഴത്ത് ബാബുവിന്‍റെ മകൻ വിജേഷ്കുമാറിനെയാണ് (28) കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മുതൽ കാണാതായത്. വിജേഷ്കുമാർ സ്വന്തം ഓട്ടോയാണ് ഓടിച്ചിരുന്നത്. ഇത് തേക്കാനം ഭാഗത്ത് നിർത്തിയിട്ട നിലയിൽ തിങ്കളാഴ്ച രാവിലെ കണ്ടെത്തിയിരുന്നു. വീട്ടുകാർ കാണാതായത് സംബന്ധിച്ച് പള്ളിക്കത്തോട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തിങ്കളാഴ്ച പൊലീസും മറ്റുള്ളവരും വിജേഷിന്‍റെ ഫോണിലേക്ക് വിളിച്ചെങ്കിലും ബെൽ അടിക്കുന്നുണ്ടെങ്കിലും എടുക്കുകയുണ്ടായില്ല. ടവർ ലോക്കേഷൻ നോക്കിയപ്പോൾ കൂരാലി ഭാഗമാണെന്ന് മനസ്സിലാക്കിയതിന്‍റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. പള്ളിക്കത്തോട് പൊലീസ് അന്വേഷണം ആരംഭിച്ചു. KTL VZR 3 Auto Driver ചിത്രവിവരണം വിജേഷ്കുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.