ഇടുക്കിയിൽ 69.38 ശതമാനം വെള്ളം തൊടുപുഴ: മുൻദിവസങ്ങളെ അപേക്ഷിച്ച് ഇടുക്കി ജില്ലയിൽ മഴക്ക് നേരിയ ശമനം. ഇതോടെ റെഡ് അലർട്ട് പിൻവലിച്ചു. എന്നാൽ, ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയർന്ന വൈഗ അണക്കെട്ട് വ്യാഴാഴ്ച തുറക്കും. ജലനിരപ്പ് 2375.53 അടിയിലെത്തിയതിനെത്തുടർന്നാണ് ഇടുക്കിയിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്. സംഭരണശേഷിയുടെ 69.38 ശതമാനം വെള്ളമാണ് ഇപ്പോൾ അണക്കെട്ടിലുള്ളത്. 2134.85 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. പൊന്മുടി, ലോവർ പെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, കുണ്ടള അണക്കെട്ടുകൾ റെഡ് അലർട്ടിലാണ്. സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും പ്രവർത്തനം നിർത്തിവെക്കാൻ ജില്ല കലക്ടർ ഉത്തരവായി. ഏഴ് ക്യാമ്പുകളിലായി 51 കുടുംബങ്ങളിലെ 128 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. തൊടുപുഴ-തൊമ്മൻകുത്ത്-വണ്ണപ്പുറം റോഡിലെ ചപ്പാത്ത് പൂർണമായും വെള്ളത്തിനടിയിലായതോടെ ബുധനാഴ്ച ഇതുവഴി ഗതാഗതം ഒമ്പത് മണിക്കൂറോളം മുടങ്ങി. കാളിയാർപുഴ കരകവിഞ്ഞ് കോടിക്കുളം പഞ്ചായത്തിലെ ഇല്ലിച്ചുവട് പ്രദേശത്തെ ഏതാനും വീടുകളിൽ വെള്ളം കയറി. കാന്തല്ലൂർ-പെരുമല റോഡിൽ 30 അടി ഉയരമുള്ള തിട്ടയിടിഞ്ഞ് റോഡിൽ പതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.