ദീപം തെളിച്ചു

വൈക്കം: ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായി 'അവളിടം' യുവതി ക്ലബിന്‍റെ നേതൃത്വത്തിൽ . വൈക്കം സത്യഗ്രഹ സ്മാരകത്തിൽ നടന്ന പരിപാടി വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. കെ.കെ. രഞ്ജിത് ദീപംകൊളുത്തി ഉദ്ഘാടനം ചെയ്ത്​ ജില്ല യുവതി ക്ലബ്​ കോഓഡിനേറ്റർ ബിന്ദു അജി, യൂത്ത് കോഓഡിനേറ്റർ ബിനു ചന്ദ്രൻ, യുവതി ക്ലബ് പ്രവർത്തകരായ ജയലക്ഷ്മി മുകുന്ദൻ, അലീന റെജി, മീനു സജയ്, ആദിത്യ റെജി, ശാലിനി, സാമൂഹിക പ്രവർത്തകരായ സി.പി. ജയരാജ്, പുഷ്കരൻ, ബാബു തുടങ്ങിയവർ പങ്കെടുത്തു. പടം KTL VAIKOM DEEPAM 'അവളിടം' യുവതി ക്ലബിന്‍റെ നേതൃത്വത്തിൽ ദീപം തെളിച്ചപ്പോൾ വൈദ്യുതി മുടങ്ങും കോട്ടയം: സെൻട്രൽ സെക്​ഷനിലെ പതിനാറിൽ ചിറ, ക്ലബ് ജങ്ഷൻ, പുളിനാക്കൾ, പാറോചാൽ, കല്ലുപുരക്കൾ, സ്വരമുക്ക്, ഭാമിശ്ശേരി, പതിനഞ്ചിൽ കടവ് എന്നീ ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട്​ അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തീക്കോയി: നടയ്ക്കൽ, സഫാ കാരയ്ക്കാട്, തേവരുപാറ, ആനയിളപ്പ് എന്നീ ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് മൂന്നുവരെ വൈദ്യുതി ഭാഗികമായി മുടങ്ങും ചങ്ങനാശ്ശേരി: സീന, ആവണി, സുരഭി, സരയു, കുട്ടുമ്മേൽ ചർച്ച് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ തിങ്കളാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് നാലുവരെയും മാറാട്ട് ടവർ, അപ്സര, കെ.ടി.എം കോംപ്ലക്സ്, സുവി കളർ ലാബ്, അരമന ഖാദി, റെയിൽവേ, എസ്​.ബി.എച്ച്​.എസ്​, ഓർത്തഡോക്സ് ചർച്ച്, സെന്‍റ്​ ജോസഫ്​ പ്രസ്​ എന്നീ ട്രാൻസ്ഫോർമറുകളിൽ തിങ്കളാഴ്ച ഭാഗികമായും വൈദ്യുതി മുടങ്ങും. അതിരമ്പുഴ: കോലടി ട്രാൻസ്ഫോർമർ പരിധിയിൽ തിങ്കളാഴ്ച രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും. അയ്മനം: സെക്​ഷൻ പരിധിയിലെ കുമ്മനം, താഴത്തങ്ങാടി, അംബൂരം, പെന്മല, പുതുക്കാട് എന്നീ പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവില ഒമ്പതുമുതൽ 5.30വരെയും കുടയംപിടി, തിരുവാറ്റ, കുടമാളൂർ എന്നീ പ്രദേശങ്ങളിൽ ഒമ്പത്​ മുതൽ ഒന്നുവരെയും വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.