എയിംസ് വെള്ളൂരിൽ സ്ഥാപിക്കണമെന്ന്​

പെരുവ: വെള്ളൂരിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) സ്ഥാപിക്കണമെന്ന് കാരിക്കോട് തെക്കേക്കര ശിവവിലാസം എൻ.എസ്.എസ് കരയോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ്​ പി.ജി.എം. നായർ അധ്യക്ഷത വഹിച്ചു. ഇതു സംബന്ധിച്ച പ്രമേയം സെക്രട്ടറി എൻ.എൻ. സുരേഷ് കുമാർ അവതരിപ്പിച്ചു. കാരിക്കോട് ക്ഷീരോൽപാദക സഹകരണ സംഘം ഭരണ സമിതി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട സി.കെ. നാരായണൻ നായർ, രാധാമണിയമ്മ എന്നിവരെ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.കെ. വാസുദേവൻ നായർ, ഒ.ടി. രാമചന്ദ്രൻ നായർ, ദീപു കുമാർ, ജിജി സുരേഷ്, മായാദേവി, അനീഷ് കുമാർ, രവീന്ദ്രനാഥൻ നായർ, ശശിധരൻ, നിധീഷ് സുദർശൻ, വേണുഗോപാൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.