പേപ്പർമിൽ സമരം ഒത്തുതീർപ്പാക്കണം -എ.ഐ.ടി.യു.സി

ചങ്ങനാശ്ശേരി: കനറാ പേപ്പർമിൽ തൊഴിലാളികളുടെ ശമ്പള പരിഷ്കരണം ഉൾപ്പെടെ ആവശ്യം ഉടൻ അംഗീകരിച്ച്​ നടപ്പാക്കണമെന്ന് എ.ഐ.ടി.യു.സി ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സി നേതൃത്വത്തിൽ കഴിഞ്ഞ 40 ദിവസമായി നടത്തിവരുന്ന സമരം മാനേജ്മെന്റിന്റെ പിടിവാശിമൂലം അനിശ്ചിതമായി നീണ്ടുപോവുകയാണ്. പേപ്പർമില്ലിന്​ മുന്നിൽ നടത്തിയ മാർച്ചും ധർണയും സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. കെ. മാധവൻപിള്ള ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് കെ.ടി. തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഷാജി ജോർജ്, സി.പി.ഐ ലോക്കൽ സെക്രട്ടറി ടോണി മാത്യു, സുഭാഷ് കുമാർ, കെ. രഞ്ജിത് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.