ചങ്ങനാശ്ശേരി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്‍റെ ഭാഗമായി തൃക്കൊടിത്താനം മണികണ്ഠവയൽ ജോൺ പാറയിൽ ഗ്രന്ഥാലയം ആൻഡ് വായനശാല, സഫ്ദർ ഹാഷ്മി യുവജനവേദി ആൻഡ് യൂത്ത് ക്ലബ്, യുവ മണികണ്ഠവയൽ എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത സുരേഷ് ഉദ്‌ഘാടനം ചെയ്തു. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബോബി വർഗീസ് ലഹരി വിരുദ്ധ സന്ദേശം നൽകി. യുവജനവേദി പ്രസിഡന്റ് ശ്യാംകുമാർ അധ്യക്ഷത വഹിച്ചു. യുവജനക്ഷേമ ബോർഡ് യൂത്ത് കോഓഡിനേറ്റർ സബീൽ ബാബു, വായനശാല സെക്രട്ടറി രഞ്ജിത്ത് രവീന്ദ്രൻ, കമ്മിറ്റി അംഗം എ.ആർ. മോഹനൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.