കെ.എസ്.ഇ.ബി കലക്​ഷൻ സെന്‍റർ സിവിൽ സ്റ്റേഷനിൽ ആരംഭിക്കണമെന്ന്​

കാഞ്ഞിരപ്പള്ളി: കെ.എസ്.ഇ.ബിയുടെ കലക്​ഷൻ സെന്‍റർ കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷനിൽ ആരംഭിക്കണമെന്ന് കാഞ്ഞിരപ്പള്ളി വികസന സമിതിയോഗം ആവശ്യപ്പെട്ടു. പുത്തനങ്ങാടിയിൽ പ്രവർത്തിച്ചിരുന്ന കെ.എസ്.ഇ.ബി മേജർ സെക്​ഷൻ ഓഫിസ് മണ്ണാറക്കയത്തേക്ക് മാറ്റിയതോടെ ഉപഭോക്താക്കൾ​ ദുരിതത്തിലാണ്​. ഇതിന്​ പകരമായി സിവിൽ സ്റ്റേഷനിൽ റെയിൽവേ കൗണ്ടർ പ്രവർത്തിച്ചിരുന്ന സ്ഥലത്ത് കൗണ്ടർ പ്രവർത്തിപ്പിച്ചാൽ ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് യോഗം ചൂണ്ടിക്കാട്ടി. ചെയർമാൻ ഇക്ബാൽ ഇല്ലത്തുപറമ്പിൽ അധ്യക്ഷതവഹിച്ചു. വി.എസ്. സലേഷ് വടക്കേടത്ത്, വി.പി. ഷിഹാബുദ്ദീൻ വാളിക്കൽ, സത്താർ കൊരട്ടിപറമ്പിൽ, അഡ്വ. എം.എ. റിബിൻ ഷാ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.