ഹരിതതീരം പദ്ധതി ഉദ്ഘാടനം ചെയ്തു

പൊൻകുന്നം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പാലാ-പൊൻകുന്നം റോഡിൽ ഒന്നാംമൈൽ മുതൽ പൊൻകുന്നം വരെയുള്ള റോഡിന്‍റെ ഇരുവശങ്ങളിലും ചെടികൾ വെച്ചുപിടിപ്പിക്കുന്ന ഹരിതതീരം പദ്ധതിക്ക് തുടക്കമായി. ഈ മേഖലയിൽ താമസിക്കുന്ന ആളുകളുടെ സഹകരണത്തോടുകൂടി റോഡ് മോടിപിടിപ്പിച്ച് മോഡൽ റോഡ് ആക്കുന്ന പദ്ധതിക്കാണ് തുടക്കമായിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. സി.ആർ. ശ്രീകുമാർ അധ്യക്ഷതവഹിച്ച യോഗത്തിൽ പരിസ്ഥിതി പ്രവർത്തകനായ എസ്. ബിജുവിനും ബാബുരാജിനും ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ചെടികൾ കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, പഞ്ചായത്ത്​ അംഗം ഷാക്കി സജി എന്നിവർ സംസാരിച്ചു. ചിറക്കടവ് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. സുമേഷ് ആൻഡ്രൂസും പഞ്ചായത്ത്​ അംഗം കെ.എ. എബ്രഹാമും പദ്ധതിക്ക് നേതൃത്വം നൽകും. പദ്ധതി പ്രദേശത്തെ തെരുവ് വിളക്കുകൾ പഞ്ചായത്ത് ഏറ്റെടുത്തു പ്രവർത്തനക്ഷമമാക്കുമെന്നും ഇവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.