ഏറ്റുമാനൂർ: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ സംസ്ഥാനതല ഉദ്ഘാടനവും കോവിഡ് കാരുണ്യസ്പർശം ഫണ്ട് വിതരണവും 28ന് രാവിലെ 10ന് ഹിന്ദുമത പാഠശാല ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് അനുമോദനവും സ്ഥാപന അംഗത്വ റേറ്റ് കാർഡ് എന്നിവയുടെ വിതരണോദ്ഘാടനവും നടക്കും. സംസ്ഥാന പ്രസിഡന്‍റ് തമ്പി നാഷനൽ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്‍റ് ജയ്സ് തോമസ് അധ്യക്ഷത വഹിക്കും. സർക്കാർ അന്യായമായി വർധിപ്പിച്ച മൈക്ക് സാങ്ഷൻ ഫീസ് പുനഃപരിശോധിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്‍റ് ജയ്സ് തോമസ്, സെക്രട്ടറി പ്രകാശ് ഞീഴൂർ, ബിജു കാണക്കാരി, സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.എം.എച്ച്. ഇക്ബാൽ എന്നിവർ പങ്കെടുത്തു. ------------------------ പ്രതിഷേധിച്ചു കോട്ടയം: മുതിർന്ന പത്രപ്രവർത്തകർക്ക് 2020-21ലെ ബജറ്റിൽ പ്രഖ്യാപിച്ച പെൻഷൻ വർധന പകുതിയാക്കി വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നടപടിയിൽ സീനിയർ ജേണലിസ്റ്റ്സ് ഫോറം ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ഈ നടപടിക്കെതിരെ പ്രത്യക്ഷ സമരപരിപാടികൾ നടത്താനും യോഗം തീരുമാനിച്ചു. ബജറ്റിൽ പ്രഖ്യാപിച്ച പങ്കാളിത്ത പെൻഷൻ വെട്ടിക്കുറച്ച നടപടി മുമ്പ് ഉണ്ടായിട്ടില്ലാത്തതും പത്രപ്രവർത്തക സമൂഹത്തെ അവഹേളിക്കുന്നതുമാണെന്ന് യോഗം വിലയിരുത്തി. പ്രസിഡന്‍റ് തേക്കിൻകാട് ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സേതു റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. നടുവട്ടം സത്യശീലൻ, സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.പി. മുഹമ്മദ്കുട്ടി, സംസ്ഥാന സെക്രട്ടറി പി.ആർ. ദേവദാസ്, എ.ആർ. ജോൺസൺ, പഴയിടം മുരളി, ജസ്റ്റിൻ ബ്രൂസ്, കെ.കെ. വത്സലൻ, ജി. ഗോപാലകൃഷ്ണൻ നായർ, പി.എ. ജോസഫ്, റസാഖ് താഴത്തങ്ങാടി തുടങ്ങിയവർ സംസാരിച്ചു. ----------------------- സി.പി.എം കലാപത്തിന് ശ്രമിക്കുന്നു -റഫീഖ് മണിമല കോട്ടയം: അരാജകത്വം സൃഷ്ടിച്ച് രാജ്യത്ത് കലാപമുണ്ടാക്കാനുള്ള ആസൂത്രിക നീക്കമാണ് സി.പി.എം നടത്തുന്നതെന്നും വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എം.പി ഓഫിസ് ആക്രമിച്ച് ജീവനക്കാരെ ക്രൂരമായി മർദിച്ചതിലൂടെ അവരുടെ പൊയ്മുഖമാണ് തുറന്നുകാട്ടിയിട്ടുള്ളതെന്നും മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി റഫീഖ് മണിമല. കാർഷിക മേഖലയെ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ അവഗണിക്കുകയാണെന്നും രാജ്യത്തെ കർഷകരെ രക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സ്വതന്ത്ര കർഷക സംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായി കലക്ടറേറ്റ് പടിക്കൽ നടത്തിയ ധർണസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധർണയിൽ കർഷക സംഘം ജില്ല പ്രസിഡന്‍റ് പി.കെ. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.പി. മുഹമ്മദ് കുട്ടി മുഖ്യപ്രഭാഷണം നിർവഹിച്ചു. അസീസ് കുമാരനല്ലൂർ, കെ.എസ്. ഹലീൽ റഹ്മാൻ, സോമൻ പുതിയാത്തു, ഫാറൂഖ് പാലപ്പറമ്പിൽ, വി.എം.എം. റഷീദ്, കെ.എൻ. കാസിം, ബി.ഐ. നൗഷാദ്, ഷെരീഫ് ടി. മൂസ, മനാഫ് പാമ്പാടി തുടങ്ങിയവർ സംസാരിച്ചു. photo
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.