ലഹരിവിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു

കോട്ടയം: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് അത്​ലൺ സ്പോർട്സ് സൊസൈറ്റി കൂട്ടയോട്ടം സംഘടിപ്പിച്ചു. ലഹരിക്കെതിരെ ആരോഗ്യകരമായ മനസ്സും ശരീരവും സൃഷ്ടിച്ചെടുക്കാൻ വിദ്യാർഥികളും യുവാക്കളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് അത്​ലൺ സ്പോർട്സ് സൊസൈറ്റി ജില്ല പ്രസിഡന്‍റ്​ മാത്യു തോമസ് ആഹ്വാനം ചെയ്തു. മെഡിക്കൽ കോളജിലെ ഡോ. കാർത്തിക് പരിപാടി ഉദ്ഘാടനം ചെയ്തു. ഫയർ ഫോഴ്സ് മോട്ടോർ ട്രാൻസ്പോർട്ട് വിഭാഗം സ്റ്റേഷൻ ഓഫിസർ എ.ജി സുമേഷ്​ കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ബ്രേക് ത്രൂ സയൻസ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി പ്രഫ. പി.എൻ. തങ്കച്ചൻ, അത്​ലൺ സ്പോർട്സ് സൊസൈറ്റി ജില്ല സെക്രട്ടറി രലേഷ് ചന്ദ്രൻ, മെഡിക്കൽ കോളജ് പി.ടി.എ പ്രസിഡന്‍റ്​ ഷാജി ജോസഫ്, മെഡിക്കൽ കോളജ് യൂനിയൻ ചെയർപേഴ്സൻ മഞ്ജിമ തെരേസ, കമ്മിറ്റിയംഗം അനാമിക എസ്.ഗോപാൽ എന്നിവർ സംസാരിച്ചു. പടം: KTL Koottayottam അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് അത്​ലൺ സ്പോർട്സ് സൊസൈറ്റി കോട്ടയത്ത്​ സംഘടിപ്പിച്ച കൂട്ടയോട്ടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.