മുണ്ടക്കയം: ടി.ആര്‍.ടി എസ്‌റ്റേറ്റില്‍ വീണ്ടും കൂട്ടില്‍ കെട്ടിയ പശുക്കിടാവിനെ ചത്തനിലയില്‍ കണ്ടെത്തി. പുലിയെന്ന് നാട്ടുകാരും പൂച്ചപ്പുലിയെന്ന് വനപാലകരും പറയുന്നു. പെരുവന്താനം പഞ്ചായത്തിലെ ടി.ആര്‍ ആൻഡ് ടി കമ്പനി എസ്റ്റേറ്റിലെ ഇ.ഡി.കെ ഡിവിഷനിലാണ് പശുക്കിടാവിനെ ചത്തനിലയില്‍ കണ്ടെത്തിയത്. ഇ.ഡി.കെ പുത്തന്‍പുരക്കല്‍ ജോമോന്റെ പശുക്കിടാവാണ് ചത്തത്. കൂട്ടിനുള്ളില്‍ കിടന്ന കിടാവാണിത്. ഇക്കഴിഞ്ഞ ഫെബ്രുവരി 19ന് ഇതേ സ്ഥലത്ത് കെട്ടിയിരുന്ന ജോമോന്റെ മറ്റൊരുകിടാവിനെയും പുലി പിടിച്ചിരുന്നു. പശുവിന്റെ വയര്‍ഭാഗം കടിച്ചുതിന്ന നിലയിലാണ്. ശല്യം രൂക്ഷമായതോടെ ഫെബ്രുവരിയില്‍ പുലിയെ പിടികൂടാന്‍ വനപാലകര്‍ ഇരുമ്പുകൂട് സ്ഥാപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. കൂടാതെ വിവിധ പ്രദേശങ്ങളില്‍ കാമറ സ്ഥാപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കുപ്പക്കയം ഡിവിഷനിലാണ് ആദ്യം പുലിയെ കണ്ടതായി പറയുന്നത്. എന്നാല്‍, ഇത് വെറുതെയാണെന്നും ഇതിന്റെ മറവില്‍ തോട്ടത്തിലെ പശുക്കളെ കടത്തലാണെന്നും പ്രചരിച്ചിരുന്നു. എന്നാല്‍, കുപ്പക്കയത്ത് എസ്റ്റേറ്റ് ജീവനക്കാരന്റെ ക്വാര്‍ട്ടേഴ്‌സില്‍ വളര്‍ത്തുനായെ പിടികൂടാന്‍ പുലി എത്തിയത് ജീവനക്കാരന്‍ നേരില്‍ കണ്ടിരുന്നു. പിന്നീട് ഇഡി കെ, ചെന്നാപ്പാറ എന്നിവിടങ്ങളിലും പുലിയെ കണ്ടതോടെയാണ് വനപാലകര്‍ കെണി സ്ഥാപിച്ചത്. പുലര്‍ച്ച ജോലിക്കെത്തുന്ന ജീവനക്കാര്‍ ഭീതിയാടെയാണ് ജോലിചെയ്തിരുന്നത്. പുലിയുടെ സാന്നിധ്യം നാലുമാസമായി ഇല്ലാതായതോടെ ഭീതിയില്ലാതെ തൊഴിലാളികള്‍ ജോലിക്കുപോയിത്തുടങ്ങിയതിനിടെയാണ് വീണ്ടും ആക്രമണം. ശനിയാഴ്ച വനപാലകരെത്തി നടത്തിയ പരിശോധനയില്‍ ആക്രമിച്ചത് പുലിയല്ലെന്ന് വ്യക്തമായി. പുലിയാണ് അക്രമിച്ചതെങ്കില്‍ പശുവിന്റെ മാംസഭാഗങ്ങള്‍ കൂടുതലായി ഭക്ഷിച്ചേനെ. പൂച്ചപ്പുലിയുടെ ലക്ഷണമാണ് കാണാനായതെന്നും ഇവര്‍ അറിയിച്ചു. KTL WBL Puli പുലി കൊന്നതെന്ന് കരുതുന്ന പശുക്കിടാവ് (photo not must)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.