മന്ത്രി റോഷി അഗസ്റ്റിനുനേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി

കട്ടപ്പന: എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി കട്ടപ്പനയിലെത്തിയ ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍റെ വാഹനത്തിനുനേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി വീശി. ശനിയാഴ്ച വൈകീട്ട് 6.30ന്​ കുരിശുപള്ളി കുന്തളംപാറയിൽ ഹൈമാസ്റ്റ് ലൈറ്റിന്‍റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ്​ യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ കെ.എസ്. സജീവും മറ്റൊരു പ്രവർത്തകൻ സന്തോഷും ചേർന്ന് മന്ത്രിക്കുനേരേ കരിങ്കൊടി വീശിയത്. ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിൽ പ്രകോപിതരായ യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ പ്രതിഷേധക്കാർക്കുനേരെ പാഞ്ഞടുത്തെങ്കിലും പൊലീസ് ഇടപെട്ട് സംഘർഷം ഒഴിവാക്കി. തുടർന്ന് കനത്ത പൊലീസ് സുരക്ഷയിലാണ് മന്ത്രി വിവിധ സ്ഥലങ്ങളിലെ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനെത്തിയത്. ചിത്രം - TDG KARIMKODI മന്ത്രി റോഷി അഗസ്റ്റിനുനേരെ നടന്ന കരിങ്കൊടി പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.