കാരക്കാട് ബോയ്സ് ഹൈസ്കൂളിന് വെൽഫെയർ പാർട്ടിയുടെ ആദരം

ഈരാറ്റുപേട്ട: എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി 16ാം തവണയും 100 ശതമാനം വിജയം കൈവരിച്ച കെരീം സാഹിബ്‌ മെമ്മോറിയൽ ബോയ്സ് ഹൈസ്കൂളിന് വെൽഫെയർ പാർട്ടി ആദരം നൽകി. വെൽഫെയർ പാർട്ടി കാരക്കാട് യൂനിറ്റ് പ്രസിഡന്റ് ഫസിൽ വെള്ളൂപറമ്പിലിൽനിന്ന് സ്കൂൾ മാനേജർ കെ.എ. മുഹമ്മദ് അഷറഫും അധ്യാപകരും ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി. മികച്ച നേട്ടം കൈവരിക്കാൻ ആത്മാർഥമായി പരിശ്രമിച്ച മാനേജ്മെന്റിനെയും അധ്യാപകരെയും വിദ്യാർഥികളെയും പാർട്ടി പ്രവർത്തകർ അഭിനന്ദിച്ചു. മുനിസിപ്പൽ സെക്രട്ടറി യൂസഫ് ഹിബ, യൂനിറ്റ് ഭാരവാഹികളായ അബ്ദുല്ലത്തീഫ്, കെബീർ, ഷാജി, മജീദ് എന്നിവർ നേതൃത്വം നൽകി. പടം തുടർച്ചയായി എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിക്കുന്ന കെരീം സാഹിബ്‌ മെമ്മോറിയൽ ബോയ്സ് ഹൈസ്കൂളിന് വെൽഫെയർ പാർട്ടി ആദരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.