അഗ്നിപഥിനെതിരെ നൈറ്റ് മാർച്ച്

വൈക്കം: യുവജനങ്ങളെ വഞ്ചിക്കുന്ന അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ട് ഇടതു യുവജന സംഘടനകളുടെ നേതൃത്വത്തിൽ വൈക്കത്ത് നൈറ്റ് മാർച്ച് നടത്തി. ​വടക്കേനട ദേവസ്വം ഗ്രൗണ്ടിൽനിന്ന്​ ആരംഭിച്ച മാർച്ച് പടിഞ്ഞാറെനട, കച്ചേരിക്കവല വഴി ബോട്ട് ജെട്ടി മൈതാനിയിൽ സമാപിച്ചു. തുടർന്നുനടന്ന സമ്മേളനം എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി അഡ്വ. എസ്.പി. സുജിത് ഉദ്ഘാടനം ചെയ്തു. മിൽട്ടൺ ഇടശ്ശേരി അധ്യക്ഷത വഹിച്ചു. സജീവ് ബി. ഹരൻ, പി.ആർ. ശരത് കുമാർ, ആർ. രോഹിത്, ജിൽജിത്ത്, പി.എസ്. അർജുൻ, ആനന്ദ് ബാബു, ജിതിൻ ബോസ്, അനീഷ് തേവരപ്പള്ളി എന്നിവർ സംസാരിച്ചു. ----- പടം: KTL Night March Vaikom യുവജനങ്ങളെ വഞ്ചിക്കുന്ന അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ട് ഇടതു യുവജന സംഘടനകളുടെ നേതൃത്വത്തിൽ വൈക്കത്ത് നടത്തിയ നൈറ്റ് മാർച്ച്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.