യു.ഡി.എഫിന്‍റെ കലക്​ടറേറ്റ് മാർച്ച് ഇന്ന്​

കോട്ടയം: വയനാട്ടിൽ രാഹുൽഗാന്ധിയുടെ ഓഫിസിനുനേരെയും കേരളത്തിലുടനീളവും കോട്ടയത്തും പൊലീസിന്‍റെ പിൻബലത്തിൽ സി.പി.എം നടത്തുന്ന അക്രമത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച വൈകീട്ട് നാലുമണിക്ക് ഗാന്ധി സ്ക്വയറിൽനിന്ന്​ യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ കലക്​ടറേറ്റ് മാർച്ച് നടത്തും. തുടർന്ന്​ ഗാന്ധി സ്ക്വയറിന്‍റെ മുന്നിൽ നടക്കുന്ന പ്രതിഷേധ യോഗം മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. ------ ലഹരിവിരുദ്ധ ദിന കൂട്ടയോട്ടം ഇന്ന്​ കോട്ടയം: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോട്​ അനുബന്ധിച്ച് അത്‌ലോണ്‍ സ്‌പോര്‍ട്‌സ് സൊസൈറ്റിയുടെ നേതൃത്വത്തില ശനിയാഴ്ച വൈകീട്ട്​ അഞ്ചിന്​ ഗാന്ധി സ്‌ക്വയറില്‍നിന്ന് കൂട്ടയോട്ടം സംഘടിപ്പിക്കും. ലഹരിക്കെതിരായ സന്ദേശം പകരുകയും ആരോഗ്യകരമായ മനസ്സും ശരീരവും സൃഷ്ടിച്ചെടുക്കാന്‍ പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. --- ലഹരിവിരുദ്ധ സംഗമം കോട്ടയം: അന്താരാഷ്ട്ര ലഹരിവിരുദ്ധാചരണത്തിന്‍റെ ഭാഗമായി എ.​ഐ.ഡി.വൈ.ഒ- എ.ഐ.ഡി.എസ്​.ഒ- എ.ഐ.എം.എസ്​.എസ്​ തുടങ്ങിയ സംഘടനകൾ സംയുക്തമായി കോട്ടയം നഗരത്തിൽ ലഹരിവിരുദ്ധ സംഗമം സംഘടിപ്പിച്ചു. എസ്‌.യു.സി.ഐ ജില്ല സെക്രട്ടറി മിനി കെ.ഫിലിപ് ഉദ്ഘാടനം ചെയ്തു. മദ്യശാലകളല്ല നാടിനാവശ്യം പുസ്തകങ്ങളും വായനശാലകളുമാണ്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരിമാഫിയകൾ കുട്ടികളെപ്പോലും അടിമകളാക്കാക്കുന്നു. ലഹരിമുക്ത തലമുറയെ സൃഷ്ടിക്കാൻ വേണ്ട നടപടികളാണ് സർക്കാർ കൈക്കൊള്ളേണ്ടതെന്ന്​ അവർ പറഞ്ഞു. അഖിലേന്ത്യ മഹിള സാംസ്കാരിക സംഘടന ജില്ല സെക്രട്ടറി ആശാരാജ് അധ്യക്ഷതവഹിച്ചു. ഓൾ ഇന്ത്യ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷൻ ജില്ല പ്രസിഡന്‍റ്​ അരവിന്ദ് വേണുഗോപാൽ, ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്‍റ്​സ്​ ഓർഗനൈസേഷൻ ജില്ല പ്രസിഡന്‍റ്​ ആർ. മീനാക്ഷി, കെ.കെ. ഗിരിജ, രജിത ജയറാം, കെ.എസ്​. ചെല്ലമ്മ എന്നിവർ സംസാരിച്ചു. പടം: KTL Lahari ലഹരിവിരുദ്ധ സംഗമം എസ്‌.യു.സി.ഐ ജില്ല സെക്രട്ടറി മിനി കെ.ഫിലിപ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.