ബ്ലോക്ക്​ കോൺഗ്രസ്​ ധർണ

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ്​ രാഹുൽ ഗാന്ധിയെ അഞ്ച്​ ദിവസം ഇ.ഡി ചോദ്യം ചെയ്​തതെന്ന്​ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ . ഉദ്​ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹെഡ്​ പോസ്റ്റ്​ ഓഫിസിന്‍റെ മുന്നിൽ നടന്ന ധർണയിൽ ബ്ലോക്ക്​ കോൺഗ്രസ്​ പ്രസിഡന്‍റ്​ ടി.സി റോയി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ്​ ജോസഫ് കുഞ്ഞിലംപിള്ളി, ഡി.സി.സി ഭാരവാഹികളായ മോഹൻ കെ.നായർ, നന്തിയോട്​ ബഷീർ, എം.പി സന്തോഷ്​ കുമാർ, എസ്​. രാജിബ്​, മുനിസിപ്പൽ ഡെപ്പ്യൂട്ടി ചെയർപേഴ്​സൺ ബി.ഗോപകുമാർ, കൗൺസിലർമാരായ സാബു മാത്യു, എം.എ. ഷാജി, എസ്​.ഗോപകുമാർ, എൻ.എസ്​ ജയചന്ദ്രൻ ചീറോത്ത്​, എസ്​. ജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. --- പടം: KTL MLA കോട്ടയം ഹെഡ്​ പോസ്റ്റ്​ ഓഫിസിന്‍റെ മുന്നിൽ നടന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.