കോട്ടയം: കഞ്ഞിക്കുഴിയിൽ സ്വകാര്യബസ് തട്ടി റോഡിൽ വീണ സ്‌കൂട്ടർ യാത്രക്കാരായ ദമ്പതിമാർക്ക് പരിക്ക്. മണർകാട് മാലം കൊച്ചുപറമ്പിൽ റോയി ചാക്കോ (53), ഭാര്യ സുനിത റോയി (48) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം ജില്ല ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഞ്ഞിക്കുഴി പ്ലാന്‍റേഷൻ കോർപറേഷന് സമീപം വെള്ളിയാഴ്ച രാവിലെയാണ് അപകടം. അപകടത്തെ തുടർന്ന് കഞ്ഞിക്കുഴി കെ.കെ റോഡിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. നഗരത്തിലേക്ക് വരുന്നതിനിടെ നിയന്ത്രണം നഷ്ടമായ ബസ് ബൈക്കിൽ തട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് റോഡിൽ വീണ് രണ്ടുപേർക്കും പരിക്കേറ്റത്. രണ്ടുപേരുടെയും നില ഗുരുതരമല്ല. സംഭവത്തിൽ പൊലീസ് കേസെടുത്തു. --------- മാധ്യമ സെമിനാർ സംഘടിപ്പിച്ചു കോട്ടയം: ബിഷപ് സ്പീച്ചലി കോളജിലെ മീഡിയ സ്റ്റഡീസ് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ 'ജേർണലിസ്റ്റ് എ സോഷ്യൽ ലീഡർ' എന്ന വിഷയത്തിൽ മാധ്യമ സെമിനാർ സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകനും മുൻ പാർലമെന്‍റ് അംഗവുമായ ഡോ. സെബാസ്റ്റ്യൻ പോൾ മുഖ്യപ്രഭാഷണവും, ഉദ്ഘാടനവും നിർവഹിച്ചു. തുടർന്ന് മാധ്യമ പ്രവർത്തകരായ കെ.ആർ പ്രഹ്ലാദനും റിജോ ജോസഫും 'ന്യൂസ് വാല്യൂ ഇൻ ദ പോസ്റ്റ് ട്രൂത്ത് എറ', ഫോട്ടോ ജേർണലിസം എന്നീ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. സെന്‍റ് സേവ്യേഴ്സ് കോളജ് മാധ്യമവിഭാഗം മേധാവി പാർവതി ചന്ദ്രൻ, സെന്‍റ് തോമസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ. റോയ് മല്ലശ്ശേരി എന്നിവർ മോഡറേറ്ററായി. കേരളത്തിലെ പ്രമുഖ കോളജുകളിൽനിന്നും വിദ്യാർഥികളും അധ്യാപകരും അടക്കം നിരവധിപേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.