നാലുകോടി മേൽപാലം: ഭൂമി ഏറ്റെടുക്കലിന് തുടക്കം

പദ്ധതിക്കായി 95 സെന്റ് സ്ഥലം ഏറ്റെടുക്കും ചങ്ങനാശ്ശേരി: ഏറ്റുമാനൂർ-പെരുന്തുരുത്തി ബൈപാസിൽ നാലുകോടിയിൽ റെയിൽവേ മേൽപാലത്തിന്​ ആവശ്യമായ ഭൂമി ഏറ്റെടുക്കുന്ന നടപടിക്ക്​ തുടക്കം. ഇതുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷൻ സർക്കാർ ഗസറ്റിൽ പബ്ലിഷ് ചെയ്തിട്ടുണ്ട്. പദ്ധതിക്കായി 95 സെന്റ് സ്ഥലം ഏറ്റെടുക്കും. സ്ഥലമേറ്റെടുക്കാനും മറ്റും 7.7 കോടി വകയിരുത്തി. വീടുകൾ തുടങ്ങിയ വലിയ കെട്ടിടസമുച്ചയങ്ങൾക്കൊന്നും തടസ്സമില്ലാതെയാണ് പാലത്തിന്റെ രൂപഘടന. സ്ഥലമുടമകൾക്ക്​ മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും ഉടൻ നിർമാണം തുടങ്ങുമെന്നും നടപടിക്ക്​ തുടക്കംകുറിച്ച്​ ജോബ് മൈക്കിൾ എം.എൽ.എ പറഞ്ഞു. റെയിൽവേയുടെ സമീപത്തെ കല്ലിയോട് പാലം വീതികൂട്ടി പുനർനിർമിക്കുന്ന തുകയും വകയിരുത്തിയിട്ടുണ്ട്. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷനാണ് നിർമാണച്ചുമതല. അപ്രോച്ച് റോഡ് ഉൾപ്പെടെ 476 മീറ്ററിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ചങ്ങനാശ്ശേരി ഭാഗത്തേക്ക് 24 മീറ്റർ അകലത്തിൽ നാല്​ സ്പാനുകളും തിരുവല്ല ഭാഗത്തേക്ക് 37.9 മീറ്റർ അകലത്തിൽ ആറ്​ സ്പാനുകളുമാണ് മേൽപാലത്തിന് ഉണ്ടാവുക. റെയിൽവേ ഭാഗത്ത് 37 മീറ്റർ അകലത്തിൽ ഒരു സ്പാൻ ഉണ്ടാകും ചങ്ങനാശ്ശേരി ഭാഗത്തേക്ക് 29 മീറ്ററും തിരുവല്ല ഭാഗത്തേക്ക് 92 മീറ്ററുമാണ് അപ്രോച്ച് റോഡിന്റെ നീളം. മേൽപാലത്തിന്റെ രണ്ട് ഭാഗത്തുമായി അഞ്ച്​ മീറ്റർ വീതിയിൽ സർവിസ് റോഡും ഉണ്ടാകും. തിരുവനന്തപുരം ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് സഞ്ചരിക്കുന്ന മിക്ക വാഹനങ്ങളും ഏറ്റുമാനൂർ- പെരുന്തുരുത്തി ബൈപാസിലൂടെയാണ് പോകുന്നത്. എന്നാൽ, നാലുകോടി റെയിൽവേ ക്രോസ് അടച്ചിടുന്നതിനാൽ ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്. കൊല്ലാപുരം വരെയും എം.സി റോഡ് വരെയും ഗതാഗതക്കുരുക്ക് രൂപപ്പെടും. ചടങ്ങിൽ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. എൻ.രാജു , വികസന സ്ഥിരംസമിതി അധ്യക്ഷൻ വിനു ജോബ്, പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനൻ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഡാർലി ടെജി തുടങ്ങിയവർ സംസാരിച്ചു. KTL CHR 1 Nalukody Railway നാലുകോടി മേൽപാലത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്ന നടപടി ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.