കുന്നുംഭാഗം സ്‌കൂളില്‍ കാതൽ പ്രാതൽ പദ്ധതിക്ക് തുടക്കം

പൊൻകുന്നം: കുന്നുംഭാഗം ഗവ. സ്‌കൂളില്‍ നടപ്പാക്കുന്ന പോഷകസമൃദ്ധ പ്രഭാതഭക്ഷണ പദ്ധതി കാതല്‍ പ്രാതലിന്‍റെ ഉദ്ഘാടനം ഗവ. ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് നിര്‍വഹിച്ചു. പൂർവവിദ്യാർഥി കൂട്ടായ്മയായ 'കുന്നേൽ സ്കൂളിന്‍റെ കൂട്ടുകാർ' എന്ന സമൂഹ മാധ്യമ കാമ്പയിൻ അഡ്വ. ഗിരീഷ് എസ്.നായർ ഉദ്ഘാടനം ചെയ്തു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്‍റ് സി.ആര്‍ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ടി.എന്‍ ഗീരിഷ്‌കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ബി.രവീന്ദ്രന്‍ നായര്‍, ഹെഡ്മാസ്റ്റര്‍ പി.എന്‍. ജയചന്ദ്രന്‍, എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ് എ.ജെ ആച്ചിയമ്മ എന്നിവര്‍ സംസാരിച്ചു. വാര്‍ഡംഗം ആന്‍റണി മാര്‍ട്ടിന്‍ ജോസഫിന്‍റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. --- KTL VZR 3 Kathal Prathal ചിത്രവിവരണം കുന്നുംഭാഗം ഗവ. സ്‌കൂളില്‍ നടപ്പാക്കുന്ന പോഷകസമൃദ്ധ പ്രഭാതഭക്ഷണ പദ്ധതി കാതല്‍ പ്രാതലിന്‍റെ ഉദ്ഘാടനം ഗവ. ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.