കാടുകയറി പൊൻകുന്നം മിനിസിവിൽ സ്റ്റേഷൻ പരിസരം

പൊൻകുന്നം: ടൗണിന്‍റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പൊൻകുന്നം മിനിസിവിൽ സ്റ്റേഷൻ പരിസരം കാടുകയറി നശിക്കുന്നു. ലക്ഷക്കണക്കിന് രൂപ മുടക്കി തറയോട് പാകിയ മുറ്റത്തിന്‍റെ ഒരു ഭാഗവും നടപ്പാതയും കാടുവളർന്ന നിലയിലാണ്. സിവിൽ സ്റ്റേഷന്‍റെ പിൻഭാഗത്ത് വിദ്യാഭ്യാസ വകുപ്പ് ഓഫിസിന്‍റെ പിൻവശം വരുന്നഭാഗം പൂർണമായും കാടുമൂടി. ഇതുവഴിയുള്ള നടപ്പാത പൂർണമായും കാടുമൂടി കഴിഞ്ഞു. കാൽനടപോലും അസാധ്യമാണ്. ഇഴജന്തുക്കളുടെ ശല്യം ഉണ്ടാകാനുള്ള സാധ്യതയുണ്ട്​. പാകിയ തറയോടുകൾക്കിടയിലൂടെ കാട് വളർന്നതിനാൽ ഇവ ഉപയോഗശൂന്യമാകുകയാണ്. നാല് നിലകളിലെ ബഹുനില മന്ദിരത്തിൽ 15 സർക്കാർ ഓഫിസുകളാണ് പ്രവർത്തിക്കുന്നത്. സിവിൽ സ്റ്റേഷനിലെ നടത്തിപ്പിനായി ഒരു ഉദ്യോഗസ്ഥതല കമ്മിറ്റിയുമുണ്ട്. ഇവരുടെ അനാസ്ഥയുടെ ബാക്കിപത്രം കൂടിയാണ് സിവിൽ സ്റ്റേഷൻ പരിസരത്തിന്‍റെ ശോച്യാവസ്ഥ. ---- KTL VZR 1 Civil Station ചിത്രവിവരണം കാടുകയറിയ പൊൻകുന്നം മിനിസിവിൽ സ്റ്റേഷൻ പരിസരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.