തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്

കടുത്തുരുത്തി: . കോതനല്ലൂര്‍ സ്വദേശികളായ ആണ്ടൂര്‍ വീട്ടില്‍ സാബു (54), സുഹൃത്ത് ഓലിക്കല്‍ വീട്ടില്‍ ഷാജി (56) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസടെുത്തു. കോതനല്ലൂര്‍ ജങ്​ഷനില്‍ കഴിഞ്ഞദിവസം രാത്രി 9.30ഓടെയാണ് സംഭവം. ഇരുവരും ബാര്‍ ഹോട്ടലിന് സമീപത്തെ തട്ടുകടയിലിരുന്ന് പരസ്പരം സംസാരിച്ച ഭക്ഷണം കഴിക്കുന്നതിനിടെ സമീപത്തിരുന്ന സുധീഷ് എന്നയാള്‍ ഒച്ചത്തില്‍ സംസാരിച്ചാല്‍ തല്ലുമെന്ന്​ ഭീഷണിപ്പെടുത്തി. തുടര്‍ന്നുണ്ടായ തര്‍ക്കത്തിൽ സുധീഷ് തന്‍റെ സുഹൃത്തുക്കളായ മറ്റുരണ്ടുപേരെ കൂടി ഇവിടേക്കു വിളിച്ചുവരുത്തി. മൂവരും ചേര്‍ന്ന് സാബുവിനെയും ഷാജിയെയും മർദിക്കുകയായിരുന്നു. ഇരുവരും സമീപത്തെ വീട്ടിലേക്കു ഓടിക്കയറി. പിന്നാലെയെത്തിയ മൂവര്‍ സംഘം വീടിന്‍റെ ജനല്‍ചില്ലുകളും സമീപത്തെ വീട്ടിലെ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്‍റെ ചില്ലും തകര്‍ത്ത ശേഷം മടങ്ങി. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. മർദനമേറ്റവരുടെ മൊഴിയനുസരിച്ച്​ സുധീഷിനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുത്തതായി കടുത്തുരുത്തി എസ്.ഐ വിബിന്‍ ചന്ദ്രന്‍ പറഞ്ഞു. must

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.